കൊച്ചി മെട്രോ എംജി റോഡ് സ്‌റ്റേഷനില്‍ ഇനി മഹാത്മാഗാന്ധി സ്മരണകളിരമ്പും

വിദ്യാര്‍ഥിയായ കാലത്തെ ചിത്രം, ലണ്ടന്‍ ജീവിതം, പട്ടേലിനും ടാഗോറിനും മൗലാനയ്ക്കും നെഹ്‌റുവിനൊപ്പമുള്ള അപൂര്‍വ്വ ചിത്രങ്ങള്‍, മധുരയിലെ പ്രസംഗം, ഉപ്പുസത്യാഗ്രഹം, ലണ്ടനിലെ വട്ടമേശ സമ്മേളനം തുടങ്ങി ഗാന്ധിജിയുടെ ജീവിതത്തിലെയും സ്വാതന്ത്ര്യസമരകാലത്തെയും സുപ്രധാന സംഭവങ്ങളെല്ലാം മെട്രോസ്‌റ്റേഷനില്‍ പുര്‍ജനിച്ചിരിക്കുന്നു

Update: 2022-01-29 08:21 GMT

കൊച്ചി: മഹാത്മാഗാന്ധിയുടെ നാമത്തിലുള്ള കൊച്ചി മെട്രോ എംജി റോഡ് സ്‌റ്റേഷന്‍ ഗാന്ധിജിയുടെ ജീവിതത്തിന്റെയും ബന്ധപ്പെട്ട വിവിധ സംഭവങ്ങളുടെയും മിഴിവുറ്റ ദൃശ്യങ്ങള്‍ക്ക് വേദിയാകുന്നു.


വിദ്യാര്‍ഥിയായ കാലത്തെ ചിത്രം, ലണ്ടന്‍ ജീവിതം, പട്ടേലിനും ടാഗോറിനും മൗലാനയ്ക്കും നെഹ്‌റുവിനൊപ്പമുള്ള അപൂര്‍വ്വ ചിത്രങ്ങള്‍, മധുരയിലെ പ്രസംഗം, ഉപ്പുസത്യാഗ്രഹം, ലണ്ടനിലെ വട്ടമേശ സമ്മേളനം തുടങ്ങി ഗാന്ധിജിയുടെ ജീവിതത്തിലെയും സ്വാതന്ത്ര്യസമരകാലത്തെയും സുപ്രധാന സംഭവങ്ങളെല്ലാം മെട്രോസ്‌റ്റേഷനില്‍ പുര്‍ജനിച്ചിരിക്കുന്നു.


ഗാന്ധിജിയുടെ ഭിന്നഭാവങ്ങള്‍ നിഴലിക്കുന്ന, വിവിധ കാലഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന വര്‍ണശബളമായ ചുവര്‍ചിത്രം വരച്ചിരിക്കുന്നത് ധ്രുവ ആര്‍ട്‌സിലെ കലാകാരന്മാരാണ്. സംഭവബഹുലമായ ഒരു കാലഘട്ടത്തെ തന്നെയാണ് ഇവിടെ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.


മഹാത്മാഗാന്ധിയുടെ സ്മരണാര്‍ഥം ബാങ്കുകളും വിവിധ ഏജന്‍സികളും പ്രവര്‍ത്തിക്കുന്ന കൊച്ചി മെട്രോ എംജി റോഡ് സ്‌റ്റേഷനിലെ പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് ഏരിയയ്ക്ക് ബാപ്പുകോംപ്ലെക്‌സ് എന്ന് നാമകരണം ചെയ്തിട്ടുമുണ്ട്.

Tags:    

Similar News