കൊച്ചി മെട്രോ റെയില്‍ ട്രാക്ക്: പില്ലറിന് ബലക്ഷയം ഉണ്ടായത് സംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കുന്നത് പരിഗണനയില്‍: മന്ത്രി പി രാജീവ്
പില്ലറിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗൗരവമായ പിഴവ് വന്നുവെന്ന് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചവര്‍ തന്നെ സമ്മതിക്കുന്നുണ്ട്.പിഴവ് പറ്റിയത് സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്ന ചില കേന്ദ്രങ്ങളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്.ഇതെല്ലാം സര്‍ക്കാര്‍ പരിശോധുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി
കൊച്ചി: മെട്രോ റെയില്‍ ട്രാക്കിന്റെ പത്തടിപ്പാലത്ത് 347ാം നമ്പര്‍ പില്ലറിന് ബലക്ഷയം ഉണ്ടായത് സംബന്ധിച്ച് സ്വതന്ത്രമായ ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് മന്ത്രി പി രാജീവ്. പില്ലറിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗൗരവമായ പിഴവ് വന്നുവെന്ന് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചവര്‍ തന്നെ സമ്മതിക്കുന്നുണ്ട്.പിഴവ് പറ്റിയത് സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്ന ചില കേന്ദ്രങ്ങളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്.ഇതെല്ലാം സര്‍ക്കാര്‍ പരിശോധുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് പരിശോധിക്കപെടേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.എവിടെയാണ് അപകാത പറ്റിയതെന്ന് കണ്ടെത്തണം.രൂപകല്‍പ്പനയിലാണോ മണ്ണ് പരിശോധനയിലാണോ അതോ നിര്‍മ്മാണത്തിലാണോ അപാകത സംഭവിച്ചതെന്ന് പരിശോധിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേ സമയം പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറയില്‍ ഉണ്ടായ ബലക്ഷയം സംബ ഡിച്ച് യാതൊരു ആശയക്കുഴപ്പത്തിനും ഇപ്പോള്‍ അടിസ്ഥാനമില്ലെന്നും പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും കെ എം ആര്‍ എല്‍ വ്യക്തമാക്കി.
പില്ലറിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ ഇന്ന് ആരംഭിച്ചു. ആളുകളുടെ സംശയ ദൂരീകരണത്തിനായി പത്തടിപ്പാലത്തിന് സമീപമുള്ള പില്ലറുകളും പരിശോധനയ്ക്ക് വിധേയമാക്കമെന്നും കെ എം ആര്‍ എല്‍ വ്യക്തമാക്കി.പത്തടിപ്പാലത്തെ ബലക്ഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അതീവ ഗൗരവത്തിലുള്ള നടപടികളാണ് കൈകൊണ്ടത്. ഡി.എംആര്‍.സി, എല്‍ ആന്‍ഡ് ടി, എയ്ജിസ് എന്നിവരെ ബന്ധപ്പെട് പ്രശ്‌ന പരിഹാരത്തിന് വഴി തേടിയിരുന്നു.
കരാര്‍ കാലാവധി കഴിഞ്ഞു പോയതാണെങ്കിലും കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്‌റയുടെ അഭ്യര്‍ത്ഥന പ്രകാരം എല്‍ ആന്‍ഡ് ടി സ്വന്തം നിലയ്ക്ക് ബലപ്പെടുത്തല്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്യുകയാണ്. എല്‍ ആന്‍ഡ് ടി ഡിസൈനര്‍മാരും ജിയോ ടെക്‌നിക്കല്‍ വിദഗ്ധരും അടങ്ങിയ ടീമിനെ അയച്ച് സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തി. എല്‍ ആന്‍ഡ് ടീം പ്രതിനിധികളും കെ.എം.ആര്‍.എല്‍ സംഘം നിലവിലുളള മെട്രോറെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തില്‍ മഴക്കാലം ആരംഭിക്കുന്നതിന് മമ്പ്തന്നെ പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് നിര്‍മാണ ജോലികള്‍ നടത്തുകയെന്നും കെ എം ആര്‍ എല്‍ വ്യക്തമാക്കി