കൊച്ചിയില്‍ മാരക മയക്കുമരുന്നും കഞ്ചാവുമായി യുവതിയടക്കം അഞ്ചു പേര്‍ പോലിസ് പിടിയില്‍
ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് താഹിര്‍(24),നവാല്‍ റഹ്മാന്‍(23),സി പി സിറാജ്(24),ചേര്‍ത്തല സ്വദേശിനി സോനു സെബാസ്റ്റന്‍(23),തൃശൂര്‍ സ്വദേശി അല്‍ത്താഫ്(24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും എളമക്കര പോലിസും ചേര്‍ന്ന് നടത്തിയ പരിശോധയിലാണ് 0.34 ഗ്രാം എംഡിഎംഎയും 155 ഗ്രാം കഞ്ചാവുമായി പിടികൂടിയത്
കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി കൊച്ചിയില്‍ യുവതിയടക്കം അഞ്ചു പേര്‍ പോലിസ് പിടിയില്‍.ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് താഹിര്‍(24),നവാല്‍ റഹ്മാന്‍(23),സി പി സിറാജ്(24),ചേര്‍ത്തല സ്വദേശിനി സോനു സെബാസ്റ്റന്‍(23),തൃശൂര്‍ സ്വദേശി അല്‍ത്താഫ്(24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും എളമക്കര പോലിസും ചേര്‍ന്ന് നടത്തിയ പരിശോധയിലാണ് 0.34 ഗ്രാം എംഡിഎംഎയും 155 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ലക്ഷദ്വീപിലേക്ക് കടത്തുകയായിരുന്ന 190 ഗ്രാം കഞ്ചാവുമായി അക്ബര്‍ എന്നയാളെ കഴിഞ്ഞ ദിവസം സി ഐ എസ് എഫ് പിടികൂടിയിരുന്നു.ഇതേ തുടര്‍ന്ന് ഹാര്‍ബര്‍ പോലിസ് കേസെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കറുകപ്പള്ളി ലോഡ്ജില്‍ താമസിച്ചിരുന്ന പ്രതികളെക്കുറിച്ച് പോലിസിന് സൂചന ലഭിച്ചത്.
തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുള്‍ സലാം,എളമക്കര പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ എയിന്‍ ബാബു,ഡാന്‍സാഫ് എസ് ഐയുടെ നേതൃത്വത്തിലുള്ള ടീം,എളമക്കര പോലിസ് എന്നിവര്‍ സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്.മയക്കു മരുന്ന് ലഭിച്ചതിന്റെ ഉറവിടെ അറിയുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്ന് നര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുള്‍ സലാം പറഞ്ഞു.