കോതമംഗലം പള്ളി ഏറ്റെടുക്കല്‍: നടപടി അടിയന്തരമായി നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗത്തിന്റെ ഹരജി

സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീല്‍ ഹരജിയാണ് ഡിവിഷന്‍ ബഞ്ചില്‍ സമര്‍പ്പിച്ചത്. പള്ളി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് കൈമാറണമെന്നുള്ള കഴിഞ്ഞ ഡിസംബറിലെ സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.പള്ളി ഏറ്റെടുക്കാനുള്ള 2017ലെ സുപ്രീം കോടതി വിധി കോതമംഗലം പള്ളിക്ക് ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്

Update: 2020-11-13 15:03 GMT

കൊച്ചി: ഓര്‍ത്തഡോക്‌സ് യാക്കാബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ യാക്കോബായ വിഭാഗം ഹരജി സമര്‍പ്പിച്ചു. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീല്‍ ഹരജിയാണ് ഡിവിഷന്‍ ബഞ്ചില്‍ സമര്‍പ്പിച്ചത്. പള്ളി ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് കൈമാറണമെന്നുള്ള കഴിഞ്ഞ ഡിസംബറിലെ സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.പള്ളി ഏറ്റെടുക്കാനുള്ള 2017ലെ സുപ്രീം കോടതി വിധി കോതമംഗലം പള്ളിക്ക് ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.

കോതമംഗലം പള്ളി ഏറ്റെടുത്ത് കൈമാറാത്തതിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനും കലക്ടര്‍ക്കും എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കോതമംഗലത്തുള്ള എല്ലാ വിഭാഗം ജനങ്ങള്‍ക്കുമറിയാം യാക്കോബായ വിഭാഗത്തിനു മുന്‍തൂക്കമുള്ള പള്ളിയാണെന്നു ഹരജിക്കാര്‍ വ്യക്തമാക്കി. ഏറ്റെടുക്കല്‍ നടപടിക്ക് മൂന്നു മാസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. തല്‍ക്കാലം കോടതി ഉത്തരവ് നടപ്പാക്കേണ്ടെന്ന് ചര്‍ച്ചകളില്‍ ധാരണ ഉണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.പളളി പിടിച്ചെടുത്തു ഓര്‍ത്തഡോക്സ് വിഭാഗത്തിനു നല്‍കുന്നതിനു കേന്ദ്ര സേനയുടെ സേവനം തേടണമെന്ന കോടതിയുടെ അഭിപ്രായം യാക്കോബായ സഭയ്ക്കു കടുത്ത ആഘാതമായിപോയെന്നും ഹരജിയില്‍ പറയുന്നു.

Tags:    

Similar News