കോഴിക്കോട് ദലിത് വിദ്യാര്‍ഥിനി കൂട്ടബലാൽസംഗത്തിന് ഇരയായി; നാലുപേര്‍ പിടിയില്‍

കോഴിക്കോട്ടെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച പെൺകുട്ടിക്ക് ശീതളപാനീയത്തിൽ മയക്ക് മരുന്ന് കലർത്തി നൽകിയ ശേഷമായിരുന്നു പീഡനം.

Update: 2021-10-20 11:06 GMT

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്തിന് സമീപം 17കാരിയായ ദലിത് വിദ്യാർഥിനിയെ കൂട്ടബലാൽസം​ഗത്തിന് ഇരയായി. പ്രണയം നടിച്ച് ആൺസുഹൃത്തും കൂട്ടുകാരും ചേർന്നാണ് ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഈ മാസം മൂന്നിനായിരുന്നു സംഭവം.

കോഴിക്കോട്ടെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച പെൺകുട്ടിക്ക് ശീതളപാനീയത്തിൽ മയക്ക് മരുന്ന് കലർത്തി നൽകിയ ശേഷമായിരുന്നു പീഡനം. സംഭവം പുറത്ത് പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി.

നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കായത്തൊടി സ്വദേശികളായ മൂന്ന് പേരും കുറ്റ്യാടി സ്വദേശിയായ ഒരാളുമാണ് പോലിസ് കസ്റ്റഡിയിലുളളത്. ഇവരുടെ അറസ്റ്റ് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് പോലിസ് അറിയിച്ചു.

Similar News