കെ പി അഷ്റഫിന്റെ പച്ചത്തുരുത്ത് കഥാ സമാഹാരം പ്രകാശനം ചെയ്തു
കഥാ സമാഹാരത്തിന്റെ കോപ്പി ഡോ. എം കെ മുനീർ എംഎൽഎ നോവലിസ്റ്റ് കെപി രാമനുണ്ണിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
കോഴിക്കോട്: കെ പി അഷ്റഫ് രചിച്ച് കോഴിക്കോട് ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച 'പച്ചത്തുരുത്ത്' കഥാ സമാഹാരം പ്രകാശനം ചെയ്തു. കോഴിക്കോട് ഹോട്ടൽ പാരമൗണ്ട് ടവർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കഥാ സമാഹാരത്തിന്റെ കോപ്പി ഡോ. എം കെ മുനീർ എംഎൽഎ നോവലിസ്റ്റ് കെപി രാമനുണ്ണിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
എഴുത്തുകാരൻ നവാസ് പൂനൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രഫ. ഇമ്പിച്ചിക്കോയ, ഡോ. വേണുഗോപാൽ (ആസ്റ്റർ മിംസ് ), കഥാകൃത്ത് ഐസക് ഈപൻ, മാക്ബെത് ചീഫ് എഡിറ്റർ എം എ ഷഹനാസ്, ലിപി ചീഫ് എഡിറ്റർ അക്ബർ സംസാരിച്ചു. ലിപി ബാബു സ്വാഗതവും സി കെ അജയ് കുമാർ നന്ദിയും പ്രകാശിപ്പിച്ചു.