ലക്കിടി വെടിവയ്പ്പ്: ദുരൂഹത നീക്കണമെന്ന് പോപുലര്‍ഫ്രണ്ട്

ജലീലിന്റെ സഹോദരന്‍ അടക്കമുള്ളവര്‍ ആക്ഷേപമുന്നയിച്ച സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണം. ഏറ്റുമുട്ടല്‍ സംബന്ധിച്ച പോലിസ് ഭാഷ്യം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്.

Update: 2019-03-08 08:35 GMT
ലക്കിടി വെടിവയ്പ്പ്: ദുരൂഹത നീക്കണമെന്ന് പോപുലര്‍ഫ്രണ്ട്

കോഴിക്കോട്: വയനാട് ജില്ലയിലെ ലക്കിടിയില്‍ മാവോവാദി സംഘടനയുടെ പ്രവര്‍ത്തകന്‍ സി പി ജലീല്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. ജലീലിന്റെ സഹോദരന്‍ അടക്കമുള്ളവര്‍ ആക്ഷേപമുന്നയിച്ച സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണം. ഏറ്റുമുട്ടല്‍ സംബന്ധിച്ച പോലിസ് ഭാഷ്യം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്.

കൊല്ലപ്പെട്ട ജലീലിന് വെടിയേറ്റത് തലയുടെ പിന്‍ഭാഗത്താണെന്നത് ഏറ്റമുട്ടല്‍ സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്. നേരത്തെ നിലമ്പൂര്‍ കരുളായിയില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം സംബന്ധിച്ചും നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതുസംബന്ധിച്ച അവ്യക്തതകള്‍ ഇപ്പോഴും തുടരുകയാണ്. ഉത്തരേന്ത്യന്‍ മാതൃകയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കുന്നുവെന്നത് ആശങ്കാജനകമാണെന്നും എ അബ്ദുല്‍ സത്താര്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News