ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരം: പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി

നിലവിലുള്ളത് ഭരണപരിഷ്‌കാര നിര്‍ദ്ദേശങ്ങളുടെ കരട് മാത്രമാണെന്നും നിയമമായിട്ടില്ലെന്നും ചൂട്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത് കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്

Update: 2021-06-17 05:48 GMT

കൊച്ചി: ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തുന്ന ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി.നിലവിലുള്ളത് ഭരണപരിഷ്‌കാര നിര്‍ദ്ദേശങ്ങളുടെ കരട് മാത്രമാണെന്നും നിയമമായിട്ടില്ലെന്നും ചൂട്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്.

ലക്ഷദ്വീപില്‍ കൊണ്ടുവന്നിട്ടുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.ഇപ്പോഴത്തെ സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കാന്‍ പോകുന്ന ഭരണ പരിഷ്‌കാരങ്ങളുടെ കരട് മാത്രമാണുള്ളത്.

അത് നിയമമായിട്ടില്ല.ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം പരിഷ്‌കരിച്ചായിരിക്കും നിയമമായി വരിക.ഈ സാഹചര്യത്തില്‍ ഹരജിക്ക് ഇപ്പോള്‍ അടിസ്ഥാനമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.നേരത്തെ ഹരജിയില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു.

Tags:    

Similar News