ലക്ഷദ്വീപില്‍ ബീഫിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താനാണോ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ളത് കരട് ചട്ടങ്ങള്‍ മാത്രമാണന്നും തര്‍ക്കങ്ങളൂം ശുപാര്‍ശകളും പരിഗണിച്ചതിനു ശേഷം രാഷ്ട്രപതിയാണ് അന്തിമ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. കരടില്‍ പറഞ്ഞിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ കോടതില്‍ അറിയിച്ചു

Update: 2021-06-15 13:37 GMT

കൊച്ചി : ലക്ഷദ്വീപില്‍ ബീഫിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താനാണോ ഉദ്ദേശിക്കുന്നതെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു.ലക്ഷദ്വീപില്‍ കൊണ്ടുവന്നിട്ടുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി നല്‍കി ഹരജിയാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.

നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ളത് കരട് ചട്ടങ്ങള്‍ മാത്രമാണന്നും തര്‍ക്കങ്ങളൂം ശുപാര്‍ശകളും പരിഗണിച്ചതിനു ശേഷം രാഷ്ട്രപതിയാണ് അന്തിമ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. കരടില്‍ പറഞ്ഞിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ കോടതില്‍ അറിയിച്ചു.

ദ്വീപില്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷന്‍ 2021 (എല്‍ഡിഎആര്‍) റദ്ദു ചെയ്യണമെന്നായിരുന്നു ഹരജിയില്‍ ആവശ്യം.ഹരജി വിധി പറയാനായി മാറ്റി.

Tags:    

Similar News