യാഥാർഥ്യവുമായി ബന്ധമില്ലാത്ത സർവ്വേകളാണ് ചിലർ പടച്ചുവിടുന്നത്: മുഖ്യമന്ത്രി

താഴേക്ക് പോയവരെ മുകളിൽ കൊണ്ടുവരാൻ ഇത്തരം കൃത്രിമ സർവ്വേകൾ കൊണ്ട് കഴിയില്ല. കേരളത്തിൽ എൽഡിഎഫ് വൻവിജയം നേടും.

Update: 2019-04-09 06:32 GMT

തിരുവനന്തപുരം: നാടിൻ്റെ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സർവ്വെ എന്നപേരിൽ ചിലർ പടച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുകൊണ്ടൊന്നും യുഡിഎഫും  ബിജെപിയും രക്ഷപ്പെടാൻ പോകുന്നില്ല. ജനവികാരം അവർക്കെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി ദിവാകരന്റെ പ്രചരണാർഥം വെള്ളറsയിൽ സംഘടിപ്പിച്ച എൽഡിഎഫ്  പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താഴേക്ക് പോയവരെ മുകളിൽ കൊണ്ടുവരാൻ ഇത്തരം കൃത്രിമ സർവ്വേകൾ കൊണ്ട് കഴിയില്ല. കേരളത്തിൽ എൽഡിഎഫ് വൻവിജയം നേടും. 2004ലും പ്രവചനക്കാരുണ്ടായിരുന്നു. എന്നാൽ 20ൽ 18 സീറ്റും എൽഡിഎഫ് നേടി. ഇക്കുറി 18ന് മുകളിൽ സീറ്റ് എൽഡിഎഫിന് നൽകാൻ കേരള ജനത തയ്യാറെടുത്തു കഴിഞ്ഞു. തിരുവനന്തപുരമടക്കമുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് വൻവിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News