ലൈഫ് മിഷന്‍: യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു
യൂണിടാകുമായി ബന്ധപ്പെട്ട് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണു സന്തോഷ് ഈപ്പനെ കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിക്കായി കമ്മീഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിരുന്നു
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ആദായനികുതി വകുപ്പ് ചോദ്യംചെയ്തു. യൂണിടാകുമായി ബന്ധപ്പെട്ട് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണു സന്തോഷ് ഈപ്പനെ കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിക്കായി കമ്മീഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിരുന്നു.
ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു സന്തോഷ് ഈപ്പന്റെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും നേരത്തെ നടത്തിയിട്ടുള്ള ഇടപാടുകളെക്കുറിച്ചും ചോദിച്ചറിയാന്‍ നോട്ടീസ് നല്‍കിയത്. ആദായ നികുതി വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സന്തോഷ് ഈപ്പന്റെ ആസ്തിവിവരങ്ങളും മുമ്പ് നടത്തിയ ഇടപാടുകളെ സംബന്ധിച്ചും ആദായനികുതി വകുപ്പ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായാണ് സൂചന.