എറണാകുളം ജില്ലയില്‍ എസ്ഡിപിഐ മുന്നേറ്റം; അഞ്ചു സീറ്റില്‍ വിജയം
ജില്ലയില്‍ കഴിഞ്ഞ പ്രാവശ്യം ഉണ്ടായിരുന്ന നാല് സീറ്റിന്നാണ് അഞ്ചായി ഉയര്‍ന്നത്.പെരുമ്പാവൂര്‍ നഗരസഭയില്‍ എസ്ഡിപിഐ അക്കൗണ്ട് തുറന്നു.രണ്ടാം വാര്‍ഡില്‍ നിന്ന് മല്‍രിച്ച ഷെമീന ഷാനവാസാണ് വിജയിച്ചത്.കടുങ്ങല്ലൂരില്‍ നേടിയ രണ്ട് സീറ്റ് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായ പഞ്ചായത്തില്‍ ഭരണ സമിതി രൂപീകരിക്കാന്‍ നിര്‍ണ്ണായകമാണ്. ഏഴും, എട്ടും വാര്‍ഡുകളില്‍ നിന്ന് റമീന ജബ്ബാറും സിയാദ് ഉളിയന്നൂരുമാണ് വിജയിച്ചത്. ചെങ്ങമനാട് പതിനൊന്നാം വാര്‍ഡ് നിഷ ടീച്ചറിലൂടെ നിലനിര്‍ത്തിയപ്പോള്‍ എടവനക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മല്‍സരിച്ച സുനൈന സുധീറിലൂടെ എസ്ഡിപി ഐ ഇവിടെ അക്കൗണ്ട് തുറന്നു
കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉം യുഡിഎഫും ഒരുമിച്ച് ചേര്‍ന്ന് പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും അഞ്ച് സീറ്റില്‍ വിജയിച്ച് എസ്ഡിപിഐ എറണാകുളം ജില്ലയില്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്.ജില്ലയില്‍ കഴിഞ്ഞ പ്രാവശ്യം ഉണ്ടായിരുന്ന നാല് സീറ്റിന്നാണ് അഞ്ചായി ഉയര്‍ന്നത്.
പെരുമ്പാവൂര്‍ നഗരസഭയില്‍ എസ്ഡിപിഐ അക്കൗണ്ട് തുറന്നു.രണ്ടാം വാര്‍ഡില്‍ നിന്ന് മല്‍രിച്ച ഷെമീന ഷാനവാസാണ് വിജയിച്ചത്.കടുങ്ങല്ലൂരില്‍ നേടിയ രണ്ട് സീറ്റ് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായ പഞ്ചായത്തില്‍ ഭരണ സമിതി രൂപീകരിക്കാന്‍ നിര്‍ണ്ണായകമാണ്. ഏഴും, എട്ടും വാര്‍ഡുകളില്‍ നിന്ന് റമീന ജബ്ബാറും സിയാദ് ഉളിയന്നൂരുമാണ് വിജയിച്ചത്. ചെങ്ങമനാട് പതിനൊന്നാം വാര്‍ഡ് നിഷ ടീച്ചറിലൂടെ നിലനിര്‍ത്തിയപ്പോള്‍ എടവനക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മല്‍സരിച്ച സുനൈന സുധീറിലൂടെ എസ്ഡിപി ഐ ഇവിടെ അക്കൗണ്ട് തുറന്നു.
എസ്ഡിപിഐ വിജയം ഉറപ്പായിരുന്ന പത്ത് സീറ്റുകളില്‍ ഇരു മുന്നണികളും ക്രോസ് വോട്ട് ചെയ്ത് പാര്‍ട്ടിയെ പരാജയപ്പെടുത്തി. കടുങ്ങല്ലൂര്‍ എരമം, വാഴക്കുളം ഇരുപതാം വാര്‍ഡ്, പിറവം മണ്ഡലത്തിലെ ആമ്പല്ലൂര്‍ പഞ്ചായത്ത് കാഞ്ഞിരമറ്റം സെന്‍ട്രല്‍ ഉള്‍പ്പെടെയുള്ള വാര്‍ഡുകളില്‍ നിസാര വോട്ടിനാണ് എസ്ഡിപിഐ തോറ്റത്. നിരവധി വാര്‍ഡുകളില്‍ നൂറ് വോട്ടിന് താഴെയാണ് എസ്ഡിപിഐ പരാജയപ്പെട്ടത്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും മല്‍സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പിടിച്ച വോട്ടുകള്‍ മുന്നണികളുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമായി.എസ്ഡിപിഐക്ക് ജില്ലയില്‍ മിന്നുന്ന വിജയം നേടാന്‍ സഹായിച്ച ജനങ്ങളെ അഭിനന്ദിക്കുന്നതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലിയും ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അജ്മല്‍ കെ മുജീബും അറിയിച്ചു.