തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: എറണാകുളത്ത് യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങി;കഴിയുന്നത്ര തല്‍സ്ഥിതി തുടരാന്‍ ധാരണ

ജില്ലാ തലത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത മാസം രണ്ട് മൂന്നു തീയതികളിലായി പൂര്‍ത്തിയാക്കാനുംപഞ്ചായത്ത് തലത്തിലുള്ള സീറ്റ് വിഭജന ധാരണകള്‍ 5 ന് മുമ്പ് പൂര്‍ത്തിയാക്കാനും എറണാകുളം ഡി സി സി യില്‍ ചേര്‍ന്ന യുഡിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു

Update: 2020-10-31 14:04 GMT

കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനു മുന്നോടിയായി എറണാകുളം ജില്ലയില്‍ ഘടകകക്ഷികളുമായി കോണ്‍ഗ്രസ സീറ്റ് വിഭജന ചര്‍ച്ചകളാരംഭിച്ച് .ജില്ലാ തലത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്ത മാസം രണ്ട് മൂന്നു തീയതികളിലായി പൂര്‍ത്തിയാക്കാനുംപഞ്ചായത്ത് തലത്തിലുള്ള സീറ്റ് വിഭജന ധാരണകള്‍ 5 ന് മുമ്പ് പൂര്‍ത്തിയാക്കാനും എറണാകുളം ഡി സി സി യില്‍ ചേര്‍ന്ന യുഡിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.

സീറ്റ് വിഭജനത്തില്‍കഴിയുന്നത്ര തല്‍സ്ഥിതി തുടരാനാണ് തീരുമാനം.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിലേക്ക് വന്ന കക്ഷികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കാനും യോഗം തീരുമാനിച്ചു.യോഗത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, ഡി സിസി പ്രസിഡന്റ് ടി ജെ വിനോദ്, എന്‍ വേണുഗോപാല്‍, മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുള്‍ മജീദ്, അബ്ദുള്‍ ഗഫൂര്‍, ഇ എം മൈക്കിള്‍,പി. രാജേഷ്, ടി ആര്‍ ദേവന്‍, ജോര്‍ജ് സ്റ്റീഫന്‍, ഡൊമിനിക് കാവുങ്കല്‍ പങ്കെടുത്തു.

Tags:    

Similar News