തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ്: കൊച്ചി കോര്‍പറേഷനില്‍ 37 സംവരണ വാര്‍ഡുകള്‍
എറണാകുളം ടൗണ്‍ ഹാളില്‍ നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് പൂര്‍ത്തീകരിച്ചത്.കൊച്ചി കോര്‍പറേഷനില്‍ ആകെ 74 വാര്‍ഡുകളാണുള്ളത്. ഇരട്ട സംഖ്യയായതിനാല്‍ പൊതുവിഭാഗത്തിനും വനിതാ സംവരണവും 37 വാര്‍ഡുകള്‍ വീതമാണ്
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി.37 വാര്‍ഡുകളാണ് സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്.എറണാകുളം ടൗണ്‍ ഹാളില്‍ നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് പൂര്‍ത്തീകരിച്ചത്.കൊച്ചി കോര്‍പറേഷനില്‍ ആകെ 74 വാര്‍ഡുകളാണുള്ളത്. ഇരട്ട സംഖ്യയായതിനാല്‍ പൊതുവിഭാഗത്തിനും വനിതാ സംവരണവും 37 വാര്‍ഡുകള്‍ വീതമാണ്. ഇതില്‍ 2010 ലും 2015 ലും പട്ടികജാതി വനിത സംവരണം, പൊതുവിഭാഗം ഉള്‍പ്പടെ) സംവരണം ആയിരുന്ന മൂന്ന് മണ്ഡലങ്ങളെ ഒഴിവാക്കി 34 മണ്ഡലങ്ങളില്‍ നിന്നാണ് പട്ടികജാതി വനിതാ സംവരണ വാര്‍ഡുകള്‍ നറുക്കിട്ടത്. പട്ടികജാതി പൊതു വിഭാഗത്തിനുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പും ഇതേ രീതിയില്‍ നടന്നു.
കൊച്ചി കോര്‍പറേഷനിലെ സംവരണ വാര്‍ഡുകള്‍:
വനിതാ സംവരണം (പട്ടികജാതി വനിത ഉള്‍പ്പടെ)
5(മട്ടാഞ്ചേരി),11 (തോപ്പുംപടി), 14(തഴുപ്പ്), 15(ഇടക്കൊച്ചി നോര്‍ത്ത്), 18(കോണം), 19(പള്ളുരുത്തി കച്ചേരിപ്പടി), 22(മുണ്ടംവേലി), 24(മൂലങ്കുഴി), 25(ചുള്ളിക്കല്‍), 26(നസ്രേത്ത്), 28(അമരാവതി), 32(വടുതല ഈസ്റ്റ്), 34(പുതുക്കലവട്ടം), 37(ഇടപ്പള്ളി), 38(ദേവന്‍കുളങ്ങര), 39(കറുകപ്പള്ളി), 40(മാമംഗലം), 42(വെണ്ണല), 49(വൈറ്റില), 50(ചമ്പക്കര), 51(പൂണിത്തുറ), 52(വൈറ്റില ജനത), 53(പൊന്നുരുന്നി) , 55(ഗിരിനഗര്‍), 56(പനമ്പിള്ളി നഗര്‍), 57(കടവന്ത്ര), 58(കോന്തുരുത്തി), 60(പെരുമാനൂര്‍), 61(രവിപുരം), 62(എറണാകുളം സൗത്ത്), 65(കലൂര്‍ സൗത്ത്), 66(എറണാകുളം സെന്‍ട്രല്‍), 68(അയ്യപ്പന്‍കാവ്), 69(തൃക്കണാര്‍വട്ടം), 70(കലൂര്‍ നോര്‍ത്ത്), 71(എളമക്കര സൗത്ത്), 73(പച്ചാളം)
പട്ടികജാതി വനിത
32(വടുതല ഈസ്റ്റ്), 60(പെരുമാനൂര്‍)
പട്ടികജാതി പൊതു വിഭാഗം
74(തട്ടാഴം)