തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ്: ആലപ്പുഴയിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് 28 മുതല്‍

ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയും ജില്ല,ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിനും നടത്തും

Update: 2020-09-24 09:56 GMT

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നു. ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയും ജില്ല,ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിനും നടത്തും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പ്രാദേശിക തലത്തില്‍ അറിയിപ്പ് നല്‍കുന്നതിനായി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഒരു പ്രതിനിധിക്ക് മാത്രമേ നറുക്കെടുപ്പ് നടക്കുന്ന ഹാളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നറുക്കെടുപ്പ് നടത്തേണ്ടത്. ജില്ല പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ്.

സെപ്റ്റംബര്‍ 28ന് രാവിലെ 10 മുതല്‍ 11വരെ: അരുക്കുറ്റി-ജി 01, ചേന്നംപള്ളിപ്പുറം-ജി 02, പാണാവള്ളി-ജി 03. 11 മുതല്‍ 12വരെ: പെരുമ്പളം-ജി 04, തൈക്കാട്ടുശ്ശേരി-ജി 05, അരൂര്‍-ജി 06. ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെ: എഴുപുന്ന-ജി 07, കുത്തിയതോട്-ജി 08, കോടംതുരത്ത് -ജി 09. രണ്ടു മുതല്‍ മൂന്നുവരെ: തുറവൂര്‍-ജി 10, പട്ടണക്കാട് -ജി 11, വയലാര്‍-ജി 12. മൂന്നു മുതല്‍ നാലുവരെ: കഞ്ഞിക്കുഴി-ജി 13, ചേര്‍ത്തല തെക്ക്-ജി 14 , മാരാരിക്കുളം വടക്ക്-ജി 15. നാലു മുതല്‍ അഞ്ചുവരെ: കടക്കരപ്പള്ളി-ജി 16, തണ്ണീര്‍മുക്കം-ജി 17( തൈക്കാട്ടുശ്ശേരി, കഞ്ഞിക്കുഴി, പട്ടണക്കാട് ബ്ലോക്കുകളില്‍ ഉള്‍പ്പെുടന്ന പഞ്ചായത്തുകള്‍).

സെപ്റ്റംബര്‍ 29ന് രാവിലെ 10 മുതല്‍ 11വരെ: അമ്പലപ്പുഴ തെക്ക് -ജി 22, അമ്പലപ്പുഴ വടക്ക് ജി 23, പുന്നപ്ര തെക്ക് ജി-24. 11 മുതല്‍ ഉച്ചയ്ക്ക് 12 വരെ: പുന്നപ്ര വടക്ക്- ജി 25, പുറക്കാട് ജി-26, ചെറിയനാട്- ജി 39. ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെ: ആല ജി 40, പുലിയൂര്‍ ജി-41, ബുധനൂര്‍ ജി-42. രണ്ടു മുതല്‍ മൂന്നുവരെ: പാണ്ടനാട് ജി-43, തിരുവന്‍വണ്ടൂര്‍ ജി-44, മുളക്കുഴ ജി-45. മൂന്നു മുതല്‍ നാലുവരെ: വെണ്‍മണി ജി-46, ചുനക്കര ജി-60, നൂറനാട് ജി-61. വൈകിട്ട് നാലു മുതല്‍ 5.30 വരെ: പാലമേല്‍ ജി-62, ഭരണിക്കാവ് ജി-63, മാവേലിക്കര താമരക്കുളം ജി-64, വള്ളികുന്നം ജി-65 (അമ്പലപ്പുഴ, ചെങ്ങന്നൂര്‍, ഭരണിക്കാവ് ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍).

30ന് 10 മുതല്‍ 11വരെ: എടത്വ ജി-27, കൈനകരി- ജി 28, ചമ്പക്കുളം- ജി 29. 11 മുതല്‍ 12വരെ: തകഴി ജി-30, തലവടി-ജി 31, നെടുമുടി-ജി 32. ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെ: കാവാലം-ജി 33, പുളിങ്കുന്ന്- ജി 34, നീലംപേരൂര്‍-ജി 35. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മൂന്നുവരെ: മുട്ടാര്‍-ജി 36, രാമങ്കരി ജി-37, വെളിയനാട്-ജി 38. വൈകിട്ട് മൂന്നു മുതല്‍ നാലുവരെ: കാര്‍ത്തികപ്പള്ളി ജി-47, തൃക്കുന്നപ്പുഴ ജി-48, കുമാരപുരം-ജി 49. വൈകിട്ട് നാല് മുതല്‍ 5.30 വരെ: കരുവാറ്റ ജി-50, പള്ളിപ്പാട്-ജി52, ചെറുതന ജി-53, വീയപുരം ജി-54 (ചമ്പക്കുളം, വെളിയനാട്, ഹരിപ്പാട് ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍).

ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മുതല്‍ 11വരെ: ആര്യാട് ജി-18, മണ്ണഞ്ചേരി ജി-19, മാരാരിക്കുളം തെക്ക് -ജി 20. 11 മുതല്‍ ഉച്ചയ്ക് 12 വരെ: മുഹമ്മ ജി-21, മാവേലിക്കര തെക്കേക്കര- ജി55, ചെട്ടികുളങ്ങര- ജി 56. ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെ: ചെന്നിത്തല തൃപ്പെരുന്തുറ -ജി57, തഴക്കര-ജി58, മാന്നാര്‍-ജി 59. രണ്ടു മുതല്‍ മൂന്നുവരെ പത്തിയൂര്‍ ജി-66, കണ്ടല്ലൂര്‍-ജി67, ചേപ്പാട്-ജി68. വൈകിട്ട് മൂന്നു മുതല്‍ നാലുവരെ: മുതകുളം-ജി69, ആറാട്ടുപുഴ ജി-70, കൃഷ്ണപുരം-ജി71. വൈകിട്ട് നാലു മുതല്‍ അഞ്ചുവരെ: ദേവികുളങ്ങര ജി 72,ചിങ്ങോലി-ജി73 (ആര്യാട്, മാവേലിക്കര, മുതുകുളം ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍) എന്നിങ്ങനെയാണ് ക്രമീകരണം.

ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്

ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 മുതല്‍ 11 വരെ: തൈക്കാട്ടുശ്ശേരി-ബി 31, പട്ടണക്കാട്- ബി 32,കഞ്ഞിക്കുഴി-ബി 33. 11 മുതല്‍ ഉച്ചയ്ക്ക് 12വരെ: ആര്യാട്- ബി 34, അമ്പലപ്പുഴ- ബി35, ചമ്പക്കുളം- ബി36. രണ്ടു മുതല്‍ മൂന്നുവരെ: വെളിയനാട്- ബി 37, ചെങ്ങന്നൂര്‍-ബി 38, ഹരിപ്പാട്-ബി 39. വൈകിട്ട് മൂന്നു മുതല്‍ നാലുവരെ: മാവേലിക്കര-ബി 40, ഭരണിക്കാവ്-ബി41, മുതുകുളം-ബി42 എന്നീ ബ്ലോക്കു പഞ്ചായത്തുകളിലെയും അന്നേ ദിവസം വൈകിട്ട് നാലിന് ആലപ്പുഴ -04 ജില്ല പഞ്ചായത്തിന്റെയും നറുക്കെടുപ്പ് ജില്ല പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Tags:    

Similar News