നാട്ടുകാര്‍ സംഘടിച്ചു; കട അടപ്പിക്കാനെത്തിയ ആര്‍എസ്എസുകാര്‍ പിന്‍വാങ്ങി
നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ ഹര്‍ത്താലനുകൂലികള്‍ പിന്മാറി. ചാവക്കാട് സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.
ചാവക്കാട്: എടക്കഴിയൂരില്‍ ആര്‍എസ്എസുകാര്‍ കട അടപ്പിക്കാനെത്തിയത് സംഘര്‍ഷത്തിനിടയാക്കി. അതിര്‍ത്തിയിലെ സഫ ബേക്കറിയാണ് ഉച്ചയോടെ അടപ്പിക്കാനായി ഒരു സംഘം ഹര്‍ത്താലനുകൂലികളെത്തിയത്. കടയുടമയുമായി ഇവര്‍ വാക്കേറ്റമുണ്ടായി. ഇതോടെ വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ ഹര്‍ത്താലനുകൂലികള്‍ പിന്മാറി. ചാവക്കാട് സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. സംഭവുമായി ബന്ധപ്പെട്ട് ഹര്‍ത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍തീരദേശ മേഖലയില്‍ ഭാഗികം. നഗരത്തില്‍ കടകള്‍ അടഞ്ഞു കിടന്നെങ്കിലും ഗ്രാമ പ്രദേശങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. സ്വകാര്യ വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.