രാജ്യത്തെ ബിജെപി വിരുദ്ധ ശക്തികളെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുന്നു: വൃന്ദാ കാരാട്ട്

ബി ജെ പി യെപരാജയപ്പെടുത്തുന്നതില്‍ ഏറ്റവും നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ ബി ജെ പി ക്കെതിരെ രൂപം കൊണ്ടിട്ടുള്ള എസ് പി - ബി എസ് പി - ആര്‍ എല്‍ ഡി സഖ്യത്തെ തോല്‍പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബംഗാളില്‍ ഇടതുപക്ഷം ബി ജെ പി യെ പരാജയപ്പെടുത്തുന്നതിന് ചിലയിടങ്ങളില്‍ ധാരണക്ക് ശ്രമിച്ചെങ്കിലും പാര്‍ലമെന്റില്‍ ബി ജെ പി ക്കെതിരെ അതിശക്തമായ നിലപാടെടുക്കുന്ന സി പി എമ്മിലെ മുഹമ്മദ് സലിമിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിക്കൊണ്ട് അവര്‍ ധാരണ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനുള്ള സാധ്യതയും കോണ്‍ഗ്രസ് ഇല്ലാതാക്കി

Update: 2019-04-11 03:28 GMT

കൊച്ചി: ബിജെപിക്കും ആര്‍ എസ് എസിനുമെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രൂപപ്പെട്ടു വരുന്ന സഖ്യങ്ങളെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. എറണാകുളം ലോക് സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി പി രാജീവിന്റെ പള്ളുരുത്തിയിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഉത്തര്‍പ്രദേശിലും ബംഗാളിലും ഡല്‍ഹിയിലുമൊക്കെ അവര്‍ സ്വീകരിച്ചു വരുന്ന നിലപാടുകളുടെ തുടര്‍ച്ചയാണെന്ന് വൃന്ദാ കാരാട്ട് പറഞ്ഞു.

ബി ജെ പി യെപരാജയപ്പെടുത്തുന്നതില്‍ ഏറ്റവും നിര്‍ണായകമായ ഉത്തര്‍പ്രദേശില്‍ ബി ജെ പി ക്കെതിരെ രൂപം കൊണ്ടിട്ടുള്ള എസ് പി - ബി എസ് പി - ആര്‍ എല്‍ ഡി സഖ്യത്തെ തോല്‍പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബംഗാളില്‍ ഇടതുപക്ഷം ബി ജെ പി യെ പരാജയപ്പെടുത്തുന്നതിന് ചിലയിടങ്ങളില്‍ ധാരണക്ക് ശ്രമിച്ചെങ്കിലും പാര്‍ലമെന്റില്‍ ബി ജെ പി ക്കെതിരെ അതിശക്തമായ നിലപാടെടുക്കുന്ന സി പി എമ്മിലെ മുഹമ്മദ് സലിമിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിക്കൊണ്ട് അവര്‍ ധാരണ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനുള്ള സാധ്യതയും കോണ്‍ഗ്രസ് ഇല്ലാതാക്കി. രാജ്യമാകെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളുടെ തുടര്‍ച്ചയാണ് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം.കോണ്‍ഗ്രസിന്റെ ഈ സമീപനം മൂലം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് തവളകളെകളെ പോലെ നേതാക്കള്‍ ചാടി പോയ്‌ക്കൊണ്ടിരിക്കുകയാണ്. ഈ തവളച്ചാട്ട വൈറസ് രാജ്യത്തെമ്പാടും കോണ്‍ഗ്രസിനെ കാര്‍ന്നു തിന്നുകയാണെന്നും വൃന്ദാ കാരാട്ട് പറഞ്ഞു. 

കോണ്‍ഗ്രസിനെ ബി ജെ പിയുമായി പശ പോലെ ഒട്ടിച്ചു നിര്‍ത്തുന്നത് വന്‍കിട കോര്‍പറേറ്റുകളാണ്. അദാനി -അംബാനി പശയാണ് അവരെ ഒട്ടിച്ചു നിര്‍ത്തുന്നത്. ബിജെപിയും കോണ്‍ഗ്രസും പിന്തുടര്‍ന്നു വരുന്ന നയങ്ങളിലും അവരെ ചേര്‍ത്തുനിര്‍ത്തുന്ന പശയുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഒരേ സാമ്പത്തിക നയങ്ങള്‍ പിന്തുടരുമ്പോള്‍ ഒരു ബദല്‍ നയത്തിന് ഈ തിരഞ്ഞെടുപ്പില്‍ വലിയ പ്രസക്തിയുണ്ടെന്നും ഇടതുപക്ഷം ഈ ബദല്‍ നയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

Tags:    

Similar News