എറണാകുളം എസ് ഡി പി ഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു

വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മുമ്പാകെ കാക്കനാട് കലക്ടറേറ്റിലാണ് പത്രിക സമര്‍പിച്ചത്. ആലുവയില്‍ നിന്നും വാഹനറാലിയായി നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വി എം ഫൈസല്‍ പത്രിക സമര്‍പ്പിക്കാനായി എത്തിയത്.

Update: 2019-04-01 13:54 GMT

കൊച്ചി: എറണാകുളം ലോക് സഭാ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മുമ്പാകെ കാക്കനാട് കലക്ടറേറ്റിലാണ് പത്രിക സമര്‍പിച്ചത്. ആലുവയില്‍ നിന്നും വാഹനറാലിയായി നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വി എം ഫൈസല്‍ പത്രിക സമര്‍പ്പിക്കാനായി എത്തിയത്. വാഹന റാലി കാക്കനാട് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് സംസ്ഥാന, ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ എത്തി പത്രികാ സമര്‍പ്പണം നടത്തി.

പാര്‍ടി സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, ചീഫ് ഇലക്ഷന്‍ ഏജന്റ് സലാം പറക്കാടന്‍, സുധീര്‍ ഏലൂക്കര, റഷീദ് എടയപ്പുറം, നാസര്‍ എളമന, അജ്മല്‍ കെ മുജീബ്, സുദീര്‍ കെ എച്ച്, ഷാജഹാന്‍, ഷിഹാബ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News