മല്‍സരിക്കാന്‍ സരിത എസ് നായരും; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
എറണാകുളം ലോക് സഭാ മണ്ഡലത്തില്‍ നിന്നുമാണ് സരിത എസ് നായര്‍ മല്‍സരിക്കുന്നത്. ഇതിന്റെ ഭാഗമായി സരിത നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള മുമ്പാകെ വൈകുന്നേരം നാലരയോടെയായിരുന്നു പത്രിക സമര്‍പ്പണം.
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സോളാര്‍ കേസിലെ പ്രതി സരിതാ നായര്‍.എറണാകുളം ലോക് സഭാ മണ്ഡലത്തില്‍ നിന്നുമാണ് സരിത എസ് നായര്‍ മല്‍സരിക്കുന്നത്. ഇതിന്റെ ഭാഗമായി സരിത നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള മുമ്പാകെ വൈകുന്നേരം നാലരയോടെയായിരുന്നു പത്രിക സമര്‍പ്പണം. അടുത്ത ബന്ധുക്കള്‍ക്കൊപ്പമെത്തിയാണ് സരിത പത്രിക സമര്‍പ്പിച്ചത്.സരിതയെക്കൂടാതെ എറണാകുളം, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങളിലെ അഞ്ച് സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എറണാകുളം മണ്ഡലത്തില്‍ നിന്ന് അബ്ദുള്‍ ഖാദര്‍ (സമാജ് വാദി ഫോര്‍വേഡ് ബ്ലോക്ക്), വി എ ഷാജഹാന്‍( സി പി ഐ എം എല്‍ റെഡ് സ്റ്റാര്‍ ) എന്നീ സ്ഥാനാര്‍ഥികളും ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ഫ്രെഡ്ഡി ജാക്‌സണ്‍ പെരേര (സ്വതന്ത്രന്‍), യു പി ജോസഫ് (സി പി ഐ എം) എന്നിവരുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.