ലോക് സഭാ തിരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പിന്തുണ തേടി മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തി
രാവിലെ 11 നു ശേഷം എത്തിയ സുരേഷ് ഗോപിയെ മോഹന്‍ലാല്‍ സ്വീകരിച്ചു. തുടര്‍ന്ന് ഏകദേശം മുക്കാല്‍ മണിക്കൂറോളം മോഹന്‍ലാലുമായി സുരേഷ് ഗോപി സംസാരിച്ചു.മോഹന്‍ലാലിന്റെ അമ്മയുടെ അനുഗ്രഹം വാങ്ങുന്നതിനും ലാലുമായി സംസാരിക്കുന്നതിനുമായിരുന്നു താന്‍ എത്തിയതെന്ന് കൂടിക്കാഴ്ചക്കുശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന നടന്‍ സുരേഷ് ഗോപി കൊച്ചിയിലെത്തി നടന്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തി. എറണാകുളത്തെ മോഹന്‍ലാലന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. രാവിലെ 11 നു ശേഷം എത്തിയ സുരേഷ് ഗോപിയെ മോഹന്‍ലാല്‍ സ്വീകരിച്ചു. തുടര്‍ന്ന് ഏകദേശം മുക്കാല്‍ മണിക്കൂറോളം മോഹന്‍ലാലുമായി സുരേഷ് ഗോപി സംസാരിച്ചു.മോഹന്‍ലാലിന്റെ അമ്മയുടെ അനുഗ്രഹം വാങ്ങുന്നതിനും ലാലുമായി സംസാരിക്കുന്നതിനുമായിരുന്നു താന്‍ എത്തിയതെന്ന് കൂടിക്കാഴ്ചക്കുശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മോഹന്‍ലാലുമായും അദ്ദേഹത്തിന്റെ അമ്മയുമായും തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ ജീവിത്തില്‍ ആദ്യമായി സംഭവിക്കുന്ന ഒരു മുഹൂര്‍ത്തത്തില്‍ ലാലിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും അനുഗ്രഹം തനിക്ക് അനിവാര്യമാണ്. അതിനാലാണ് താന്‍ ഇരുവരെയും കാണാന്‍ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിനായി മമ്മൂട്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നല്ലോയെന്ന ചോദ്യത്തിന് അത് മറ്റൊരു വിഷയമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.ലാലിനെ താന്‍ സന്ദര്‍ശിക്കാനെത്തിയതില്‍ രാഷ്ട്രീയമില്ലെന്നും തികച്ചും കുടുംബപരമാണെന്നും അദ്ദേഹം പറഞ്ഞു.ലാലിന്റെ അമ്മയുടെ കൈയില്‍ നിന്നും താന്‍ ഒരു പാട് ഭക്ഷണം വാങ്ങി കഴിച്ചിട്ടുണ്ട്. സിനിമാ ഷൂട്ടിംഗ് സമയത്ത് താന്‍ പലപ്പോഴും ലാലിനൊത്ത് വീട്ടില്‍ താമസിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.ആ അമ്മയുടെ അനുഗ്രഹം തനിക്ക് അനിവാര്യമായതിനാലാണ് കാണാന്‍ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നുവെന്നായിരുന്നു മോഹന്‍ ലാലിന്റെ മറുപടി.സുരേഷ് ഗോപി തങ്ങളുടെ സിനിമാ കുടുംബത്തിലെ അംഗമാണ്.തന്റെ വളരയടുത്ത സുഹൃത്താണ്. അദ്ദേഹത്തിന് നല്ലതു വരാന്‍ പ്രാര്‍ഥിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്റെ വോട്ട് തിരുവനന്തപുരത്താണ്. വോട്ടു ചെയ്യാന്‍ പോകുമോയെന്ന ചോദ്യത്തിന് അത് സസപെന്‍സായിരിക്കട്ടെയന്നായിരുന്നു മറുപടി.താന്‍ സിനിമ സംവിധാനം ചെയ്യുമെന്നത് സത്യമായ വാര്‍ത്തയാണെന്നും തുടര്‍ന്നുള്ള കാര്യങ്ങള്‍ പിന്നാലെ അറിയിക്കാമെന്നുമായിരുന്നു മോഹന്‍ ലാലിന്റെ മറുപടി