വ്യാപകമായി വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതില്‍ ശാസ്ത്രീയ അന്വേഷണം വേണം:യുഡിഎഫ് കണ്‍വീനര്‍
വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറ് തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിനിടയാക്കുമെന്ന് കോണ്‍ഗ്രസും യുഡിഎഫും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ സാങ്കേതികത്വം മാത്രം പറഞ്ഞുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തത്. പക്ഷേ ജങ്ങള്‍ക്ക് ഇപ്പോഴും സംശയമുണ്ട്
കൊച്ചി: പോളിംഗിനിടയില്‍ വ്യാപകമായി വോട്ടിംഗ് യന്ത്രം തകരാറിലായത് സംബന്ധിച്ച് ശാസ്ത്രീയമായ രീതില്‍ അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറ് തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിനിടയാക്കുമെന്ന് കോണ്‍ഗ്രസും യുഡിഎഫും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അപ്പോള്‍ അതിന്റെ സാങ്കേതികത്വം മാത്രം പറഞ്ഞുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തത്. പക്ഷേ ജങ്ങള്‍ക്ക് ഇപ്പോഴും സംശയമുണ്ട്. ഈ സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് കുടുതല്‍ അന്വേഷണം അനിവാര്യമാണ്. ശാസ്തീയമായ അന്വേഷണം വേണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ യുഡിഎഫ് ചരിത്ര പരമായ വിജയമായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ നേടാന്‍ പോകുന്നത് യുഡിഎഫിന് അനുകൂലമായിരിക്കും ലോക് സഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് വ്യക്തമാക്കുന്നതാണ് ഉയര്‍ന്ന പോളിംഗ് ശതമാനം വ്യക്തമാക്കുന്നതെന്നും ബെന്നി ബഹനാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആവേശകരമായ പ്രതികരണമാണ് എല്ലായിടിത്തു നിന്നും ലഭിക്കുന്നത്.യുഡിഎഫിന് നല്ല വിജയം തന്നെ നേടാനാകും.ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയം ഐക്യജനാധിപത്യ മുന്നണിക്ക് അനൂകൂലമായിരുന്നു.ആ പ്രതിഫലനം കേരളത്തിലെ 20 മണ്ഡലങ്ങളിലും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.രണ്ടു കാര്യങ്ങളാണ് പ്രധാനമായും എല്‍ഡിഎഫിന് തിരിച്ചടിയാകുന്നത്.ന്യൂന പക്ഷ സമുദായത്തില്‍, മതേതര വിശ്വാസികളുടെ മനസില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം മോഡിയുടെ ഭരണമുണ്ടാക്കിയ ഭയം ഉണ്ട്.വീണ്ടും മോഡി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ മതേതരത്വ ജനാധിപത്യ സ്വഭാവം നഷ്ടപെടുമെന്ന ഭീതി വ്യാപകമായി ഈ തിരഞ്ഞെടുപ്പില്‍ മതേതര വിശ്വാസികളുടെ മനസില്‍ ഉണ്ടായിരുന്നു.അതിന്റെ പ്രതിഫലനം യുഡിഎഫിന് അനുകൂലമാണ് എല്‍ഡിഎഫിനല്ല.ഈ പ്രതിഫലനം തങ്ങള്‍ക്ക് നേട്ടമാകുമെന്നായിരുന്നു എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍ എന്നാല്‍ ദേശിയ തലത്തില്‍ എല്‍ഡിഎഫിന് പ്രസക്തിയില്ലെന്ന് ജനം തിരിച്ചറിഞ്ഞപ്പോള്‍ മോഡി വിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമായി മാറി.ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ എല്‍ഡിഎഫും സിപിഎമ്മും പിണറായി വിജയനും സ്വീകരിച്ച സമീപന രീതിയോട് കേരളത്തിലെ വിശ്വാസി സമൂഹത്തിനുണ്ടായ ശക്തമായ പ്രതിഷേധം ഈ തിരഞ്ഞെടുപ്പില്‍ അലയടിച്ചുവെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.