തിരഞ്ഞെടുപ്പ് നമ്മുടെ അധികാരം പ്രയോഗിക്കാന്‍ കിട്ടുന്ന അവസരം: നടന്‍ മമ്മൂട്ടി
നമ്മള്‍ നമുക്ക് വേണ്ടി നമ്മുടെ പ്രതിനിധികളെ തിരഞ്ഞെടുക്കണം.സ്ഥാനാര്‍ഥികളുടെ ഗുണവും മേന്മയും അടിസ്ഥാനമാക്കിയാണ് വോട്ടു ചെയ്യുന്നത്.അവര്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രത്യേകത ഒക്കെ നോക്കും.തന്റെ സഹപ്രവര്‍ത്തകര്‍,കൂടെ പഠിച്ചവര്‍,പരിചയക്കാര്‍. ഒക്കെ സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നുണ്ട്. പക്ഷേ തനിക്ക് ഒരു വോട്ടേയുള്ളുവെന്നും മമ്മൂട്ടി പറഞ്ഞു
കൊച്ചി: വോട്ട് നമ്മുടെ അധികാരവും അവകാശവുമാണെന്നും തിരഞ്ഞെടുപ്പ് നമ്മുടെ അധികാരം പ്രയോഗിക്കാന്‍ കിട്ടുന്ന അവസരമാണെന്നും നടന്‍ മമ്മൂട്ടി.എറണാകുളം പനമ്പിള്ളി നഗറിലെ ബൂത്തില്‍ വോട്ടു ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വോട്ടു ചെയ്യാനുള്ള അവസരം പാഴാക്കരുതെന്നും മമ്മൂട്ടി പറഞ്ഞു.നമ്മള്‍ നമുക്ക് വേണ്ടി നമ്മുടെ പ്രതിനിധികളെ തിരഞ്ഞെടുക്കണം.സ്ഥാനാര്‍ഥികളുടെ ഗുണവും മേന്മയും അടിസ്ഥാനമാക്കിയാണ് വോട്ടു ചെയ്യുന്നത്.അവര്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രത്യേകത ഒക്കെ നോക്കും.തന്റെ സഹപ്രവര്‍ത്തകര്‍,കൂടെ പഠിച്ചവര്‍,പരിചയക്കാര്‍. ഒക്കെ സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നുണ്ട്. പക്ഷേ തനിക്ക് ഒരു വോട്ടേയുള്ളു. അത് ഒരാള്‍ക്ക് ചെയ്യേണ്ടിവരും.എല്ലാവരും ചെയ്യുന്നതുപോലെ നമ്മുടെ കാര്യത്തിലും കാരണങ്ങള്‍ ഉണ്ട്.തീരുമാനങ്ങള്‍ ഉണ്ട്.പ്രാധാന്യങ്ങള്‍ ഉണ്ട്. ഇവയെല്ലാം അനുസരിച്ചാണ് വോട്ട് ചെയ്യുന്നതെന്നും മമ്മൂട്ടി പറഞ്ഞു.