കണ്ണൂരിലെ അങ്കതട്ടില്‍ ശ്രീമതിയും സുധാകരനും?

കണ്ണൂരില്‍ ശക്തമായ മല്‍സരത്തിന് കളമൊരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Update: 2019-02-08 10:04 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മല്‍സരത്തിന്റെ അങ്കതട്ടിലേക്കാണ് ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണ്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ കണ്ണൂരില്‍ ശക്തമായ മല്‍സരത്തിന് കളമൊരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2014ലെ മല്‍സര സാഹചര്യം തന്നെയാണ് ഇവിടെ നിലനില്‍ക്കുന്നത്. എന്നാല്‍ ബിജെപി പുതിയ സ്ഥാനാര്‍ഥിയെ രംഗത്ത് എത്തിക്കുമെന്നാണ് കരുതുന്നത്. സിറ്റിങ് എംപി പി കെ ശ്രീമതിയെ തന്നെയാണ് സിപിഎം ഇത്തവണയും കണ്ടുവച്ചിരിക്കുന്നത്. ഘടകകക്ഷികള്‍ക്കും ഈ തീരുമാനത്തോട് അനുകൂല നിലപാടാണുള്ളത്. സാമുദായിക വോട്ടും ശ്രീമതിയിലൂടെ സിപിഎം ലക്ഷ്യമിടുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ സുധാകരന്‍ തന്നെ മല്‍സരിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. മണ്ഡലം തിരിച്ചുപിടിക്കാന്‍ സുധാകരനിലൂടെ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേതൃത്വം ആവശ്യപ്പെട്ടാല്‍ അദ്ദേഹം മല്‍സരരംഗത്ത് എത്തും. ്‌സുധാകരന്‍ മല്‍സരിക്കാന്‍ അനുയോജ്യനാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറായിരത്തിലേറെ വോട്ടുകള്‍ക്കാണ് സുധാകരനെ ശ്രീമതി പരാജയപ്പെടുത്തിയത്. ബിജെപി ദേശീയനിര്‍വ്വാഹക സമിതി അംഗം സി കെ പത്മനാഭനെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. 

Tags:    

Similar News