മലപ്പുറം വളാഞ്ചേരിയില്‍ ലോറി മറിഞ്ഞ് ഡ്രൈവറും സഹായിയും മരിച്ചു

Update: 2021-02-02 02:20 GMT

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലോറിയുടെ ഡ്രൈവര്‍ തമിഴ്‌നാട് മധുകരൈ സ്വദേശി ശബരി എന്ന മുത്തുകുമാര്‍ (34), സഹായി പാലക്കാട് മലമ്പുഴ സ്വദേശി അയ്യപ്പന്‍ (40) എന്നിവരാണ് മരിച്ചത്. ഇരുവരും 30 അടി താഴ്ചയിലേക്ക് വീണ ലോറിക്കടിയില്‍ നാലരമണിക്കൂറോളം കുടുങ്ങിക്കിടക്കുകയായിരുന്നു.


തിരൂരില്‍നിന്നും പൊള്ളാച്ചിയിലേക്ക് ഇരുമ്പ് കമ്പി കയറ്റിപ്പോയ ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. നാട്ടുകാരും പോലിസും നടത്തിയ വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശം സ്ഥിരം അപകടമേഖലയാണ്. ഈ അടുത്താണ് പഞ്ചസാര ലോഡുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടത്.

Tags:    

Similar News