ലൗജിഹാദ് :കുപ്രചാരണം അവസാനിപ്പിക്കണം: എസ് ഡി പി ഐ
പെരുമ്പാവൂര്‍ : ലൗ ജിഹാദ് പോലെയുള്ള ആര്‍എസ്എസ് കുപ്രചരണങ്ങള്‍ കേരളീയ സമൂഹത്തില്‍ കൂടുതല്‍ അപകടം വരുത്തി വയ്ക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍. എസ് ഡി പി ഐ സ്ഥാനാര്‍ഥി അജ്മല്‍ കെ മുജീബിന്റെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ത്ഥം പെരുമ്പാവൂര്‍ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോക്ടര്‍ ഹാദിയ കേസില്‍ കേരള ഹൈക്കോടതി വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുകയും കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്. വീണ്ടും ഇല്ലാത്ത നുണ പ്രചാരണങ്ങള്‍ നടത്തി സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നത് ആര്‍എസ്എസിനെ സഹായിക്കുവാന്‍ മാത്രമാണ്. പ്രണയം മനുഷ്യസമൂഹത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഒരു വസ്തുതയാണ്. അതില്‍ ജാതിയും മതവും ഒക്കെ കയറ്റി മനുഷ്യര്‍ക്കിടയില്‍ വേലിക്കെട്ടുകള്‍ തിരിക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാറിനു മാത്രമാണ് ഗുണപ്രദം ആവുക.
ഒരു പ്രത്യേക സമുദായത്തെ ശത്രു പക്ഷം നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള കുല്സിത ശ്രമങ്ങള്‍ അപലപനീയമാണ്. ആയതിനാല്‍ ഇത്തരത്തിലുള്ള ദുഷ്പ്രചരണങ്ങളില്‍ നിന്ന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പിന്മാറണമെന്നും റോയി അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.സ്ഥാനാര്‍ഥി അജ്മല്‍ കെ മുജീബ്, നേതാക്കളായ ബാബുമാത്യു വേങ്ങൂര്‍, വി കെ ഷൗക്കത്തലി, ഷിഹാബ് വല്ലം, നിഷാദ് വള്ളൂരാന് സംസാരിച്ചു.ഷിയാസ് ഓണമ്പിള്ളി,യുസഫ് ചാമക്കാടി, സുല്‍ഫി കാഞ്ഞിരക്കാട് അക്ബര്‍ ഒന്നാം മൈല്‍, മുജീബ്, നസീര്‍ കാസിം നേതൃത്വം നല്കി.