ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം;കേരളത്തില്‍ മൂന്നു ദിവസം വ്യാപക മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു.തെക്കേ ഇന്ത്യക്ക് മുകളിലായി ഷിയര്‍ സോണ്‍ നിലനില്‍ക്കുന്നു
കൊച്ചി: നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു.
തെക്കേ ഇന്ത്യക്ക് മുകളിലായി ഷിയര്‍ സോണ്‍ നിലനില്‍ക്കുന്നു ഇതിന്റെ സ്വാധീനത്താല്‍കേരളത്തില്‍ ഇന്നു മുതല്‍ ഒമ്പതാം തിയതി വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.