വികലാംഗയായ യുവതിയെ കടത്തിക്കൊണ്ടുപോയ തൊടുപുഴ സ്വദേശി പിടിയിൽ

ഇരുവരും മൂന്നുവർഷമായി സൗഹൃദത്തിലായിരുന്നു. ഇവർ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ടത്.

Update: 2020-11-07 08:15 GMT

കൊല്ലം: വികലാംഗയായ യുവതിയെ  കടത്തിക്കൊണ്ടുപോയ കേസിൽ തൊടുപുഴ സ്വദേശി പിടിയിൽ. തൊടുപുഴ കുംഭക്കല്ല് ഇടവെട്ടി ആലുങ്കൽ റഷീദി(42)നെയാണ് കൊട്ടിയം പോലിസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ നിർമ്മല കോളേജിനടുത്ത് ഇയാൾ വാടകയ്ക്കെടുത്ത വീട്ടിൽനിന്ന് യുവതിയെയും കണ്ടെത്തി. കൊല്ലത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.

യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും മൂവാറ്റുപുഴയിലുണ്ടെന്ന് കണ്ടെത്തിയത്.

കേസിൽ പോലിസ് പറയുന്നത്: ഇരുവരും മൂന്നുവർഷമായി സൗഹൃദത്തിലായിരുന്നു. ഇവർ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ വീടിന്റെ മുകൾനിലയിൽ കയറിയ റഷീദ് യുവതിയെ എടുത്ത് താഴെയെത്തിച്ച് ബൈക്കിൽ കൊണ്ടുപോയി. നേരം പുലർന്നതോടെയാണ് യുവതിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. കണ്ണനല്ലൂർ എസ്എച്ച്ഒ യുപി വിപിൻ കുമാർ, കൊട്ടിയം എസ്ഐ എസ് ആർ സംഗീത, പ്രബേഷൻ എസ്ഐ ശിവപ്രസാദ് എന്നിവരാണ് ഇരുവരെയും പിടികൂടിയത്.

Tags:    

Similar News