മരടിലെ ഫ്ളാറ്റ് പൊളിക്കല്‍: ഉടമകളില്‍ 35 പേര്‍ക്ക് കൂടി നഷ്ടപരിഹാരത്തിന് ശിപാര്‍ശ
നഷ്ട പരിഹാരം നല്‍കുന്നതിനായി സുപ്രിം കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിക്ക് മുന്നില്‍ ഇന്ന് ലഭിച്ച 63 അപേക്ഷകളിലാണ് 35 പേര്‍ക്ക് നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്തത്. 13 മുതല്‍ 25 ലക്ഷം രൂപവരെയാണ് നഷ്ടപരിഹാരം നിര്‍ദ്ദേശിച്ചിരിക്കുന്നത്. സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്ക് മാത്രമാണ് 25 ലക്ഷത്തിന് അര്‍ഹതയെന്ന് കണ്ടെത്തി. എന്നാല്‍ മറ്റുള്ളവര്‍ ഈ തുകയക്ക് അര്‍ഹരല്ല എന്ന് അര്‍ഥമില്ലെന്നും സമിതി പറഞ്ഞു.ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണിത്. ആവശ്യമായ രേഖകള്‍ ഇവര്‍ സമര്‍പ്പിക്കണമെന്നും വൈകാന്‍ പാടില്ലെന്നും സമിതി പറഞ്ഞു
കൊച്ചി: പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റ് ഉടമകളില്‍ 35 പേര്‍ക്ക് കൂടി നഷ്ടപരിഹാരത്തിന് ശുപാര്‍ശ. നഷ്ട പരിഹാരം നല്‍കുന്നതിനായി സുപ്രിം കോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിക്ക് മുന്നില്‍ ഇന്ന് ലഭിച്ച 63 അപേക്ഷകളിലാണ് 35 പേര്‍ക്ക് നഷ്ടപരിഹാരത്തിന് ശുപാര്‍ശ ചെയ്തത്. 13 മുതല്‍ 25 ലക്ഷം രൂപവരെയാണ് നഷ്ടപരിഹാരം നിര്‍ദ്ദേശിച്ചിരിക്കുന്നത്. സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍നാലുപേര്‍ക്ക് മാത്രമാണ് 25 ലക്ഷത്തിന് അര്‍ഹതയെന്ന് കണ്ടെത്തി. എന്നാല്‍ മറ്റുള്ളവര്‍ ഈ തുകയക്ക് അര്‍ഹരല്ല എന്ന് അര്‍ഥമില്ലെന്നും സമിതി പറഞ്ഞു.ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണിത്. ആവശ്യമായ രേഖകള്‍ ഇവര്‍ സമര്‍പ്പിക്കണമെന്നും വൈകാന്‍ പാടില്ലെന്നും സമിതി പറഞ്ഞു
. ഫ്ളാറ്റുകളുടെ രജിസ്ട്രേഷന്‍ രേഖകളില്‍ ചേര്‍ത്തിരിക്കുന്ന തുകമാത്രമാണ് സമിതി ശിപാര്‍ശ ചെയ്തത്. 54 ലക്ഷം മുതല്‍ രണ്ടരകോടി വരെയാണ് പലരും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. രജിസ്ട്രേഷന്‍ രേഖകള്‍ പ്രകാരം അവര്‍ക്ക് ഇതിന് അര്‍ഹതയില്ലെന്ന് സമിതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരോരുത്തര്‍ക്കും ഒരോ തുക നിശ്ചയിച്ചത്. ലഭിച്ച അപേക്ഷകളില്‍ ശേഷിക്കുന്ന 18 അപേക്ഷകള്‍ ഇന്ന് പരിഗണിക്കും. ഈ അപേക്ഷകളോടൊപ്പം സമര്‍പ്പിച്ച രേഖകള്‍ പലതും അപൂര്‍ണമെന്ന് സമിതി ചൂണ്ടിക്കാട്ടി. അവരോട് കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എറണാകളും റസ്റ്റ് ഹൗസില്‍ രാവിലെ ആരംഭിച്ച സിറ്റിങ്ങ് വൈകിട്ട് വരെ തുടര്‍ന്നു. കമ്മീഷന്‍ ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ നായരെ കൂടാതെ അംഗങ്ങളായ കെ. ജോസ് സിറിയക്, ആര്‍. മുരുകേശന്‍ എന്നിവരും പങ്കെടുത്തു.