ഗ്രാമ വണ്ടി സര്‍വ്വീസ് ഏപ്രില്‍ മുതല്‍: മന്ത്രി ആന്റണി രാജു

ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വരെ ഗ്രാമ വണ്ടി സര്‍വ്വീസ് ഉണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാകും പ്രവര്‍ത്തനം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്നും ഗ്രാമ വണ്ടികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ സംവിധാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു

Update: 2022-01-08 08:15 GMT

കൊച്ചി: ഗ്രാമജനതയുടെ യാത്രാക്ലേശം പരിഹരിക്കുന്ന ഗ്രാമവണ്ടി സര്‍വ്വീസ് ഏപ്രില്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വരെ ഗ്രാമ വണ്ടി സര്‍വ്വീസ് ഉണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാകും പ്രവര്‍ത്തനം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്നും ഗ്രാമ വണ്ടികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ സംവിധാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന റൂട്ടുകളില്‍ ഗ്രാമ വണ്ടി അനുവദിക്കും. ഓരോ ദിവസത്തേക്കുള്ള ഇന്ധനം സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ പദ്ധതി കൂടുതല്‍ വിജയത്തിലെത്തിക്കാന്‍ കഴിയും.സി എസ് ആര്‍ ഫണ്ടും സ്‌പോണ്‍സര്‍ഷിപ്പിനായി ഉപയോഗിക്കാം. പരീക്ഷാ ണാടിസ്ഥാനത്തില്‍ ഒരു ജില്ലയില്‍ ആരംഭിച്ചു ഘട്ടം ഘട്ടമായി മറ്റ് ജില്ലകളിലും ഗ്രാമ വണ്ടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News