ഇനി ഉപദേശമില്ല; കർശന നടപടി വേണ്ടിവരും: മന്ത്രി കടകംപള്ളി
ഇപ്പോൾ കാസർഗോട്ട് മാത്രമാണു വളരെ കർശനമായി നടപടി സ്വീകരിക്കുന്നത്. അവിടെ വീടിനു പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കൊറോണ രോഗവ്യാപനം തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേവലമായ അഭ്യർഥന മാത്രമല്ല, കർശനമായ നടപടി വേണ്ടിവരും. ഇനി ഉപദേശമില്ല, ഇപ്പോൾ കാസർഗോട്ട് മാത്രമാണു വളരെ കർശനമായി നടപടി സ്വീകരിക്കുന്നത്. അവിടെ വീടിനു പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഇനിയുള്ള 14 ദിവസം കേരളത്തിനു നിർണായകമെന്നു മന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് എത്തിയവരും അവരുമായി ഇടപഴകിയവരും പിന്നെ ചില വിദേശികൾക്കും മാത്രമാണു രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതു വളരെ വലിയ കാര്യമാണെന്നും മന്ത്രി പറഞ്ഞു.