കെ ടി ജലീലിനെതിരായ പ്രതിഷേധത്തിന് ഒരു അടിസ്ഥാനവുമില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തലസ്ഥാനം സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുകയാണ്. സാമൂഹിക വ്യാപനത്തിന്റെ ഉത്തരവാദികൾ സമരക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Update: 2020-09-12 08:00 GMT

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചോദ്യം ചെയ്യൽ വലിയ കാര്യമല്ല. ഒരു മന്ത്രിയെ ചോദ്യം ചെയ്തത് ഇത്ര വലിയ കാര്യമാണോ?. ഇതിന് മുമ്പ് മന്ത്രിമാർ ചോദ്യം ചെയ്യലിന് വിധേയരായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തലസ്ഥാനം സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുകയാണ്. സാമൂഹിക വ്യാപനത്തിന്റെ ഉത്തരവാദികൾ സമരക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Tags:    

Similar News