മന്ത്രി കെ ടി ജലീലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഉന്നത സംഘം പരിശോധിക്കുന്നു; വീണ്ടും ചോദ്യം ചെയ്‌തേക്കും
ഇന്നലെ രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥര്‍ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തത്.ചോദ്യം ചെയ്യല്‍ ഏകദേശം രണ്ടു മണിക്കൂര്‍ വരെ നീണ്ടു നിന്നതായാണ് വിവരം.
കൊച്ചി: നയതന്ത്രബാഗേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴി എന്‍ഫോഴ്‌സ്‌മെന്റിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘം പരിശോധിക്കുന്നു.ഇന്നലെ രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥര്‍ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തത്.ചോദ്യം ചെയ്യല്‍ ഏകദേശം രണ്ടു മണിക്കൂര്‍ വരെ നീണ്ടു നിന്നതായാണ് വിവരം.നയതന്ത്ര പാഴ്‌സലില്‍ മത ഗ്രന്ഥങ്ങള്‍ വന്നത് സംബന്ധിച്ചാണ് പ്രധാനമായും എന്‍ഫോഴ്‌സമെന്റ് ചോദിച്ചതെന്നാണ് വിവരം.ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നിട്ടുണ്ടോ,ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലുടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളെ മുന്‍ പരിചയമുണ്ടോ എന്നിവടയടക്കമുളള കാര്യങ്ങളാണ് മന്ത്രിയില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് പ്രധാനമായും ചോദിച്ചതെന്നാണ് വിവരം.
സ്വപ്‌ന സുരേഷിനെ പരിചയം കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയില്‍ മാത്രമാണെന്നും അല്ലാതെ അവരുമായി തനിക്ക് ബന്ധമില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റിനോട് മന്ത്രി കെ ടി ജലീല്‍ പറഞ്ഞതായുള്ള വിവരമാണ് പുറത്തുവരുന്നത്.നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉള്‍പ്പെടെ ജലീല്‍ പറഞ്ഞ കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചു വരികയാണ്.ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മന്ത്രി ജലീലിന്റെ മൊഴി വിശദമായി പരിശോധിക്കുന്നതെന്നാണ് വിവരം.ഇന്നലെ നടന്നത് പ്രാഥമികമായ ചോദ്യം ചെയ്യല്‍ മാത്രമാണന്നാണ് സൂചന. ഇനിയും നിരവധി വിഷയങ്ങില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നാണ് എന്‍ഫോഴ്്‌സ്‌മെന്റ് വിലയിരുത്തല്‍.മന്ത്രിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ഒരിക്കല്‍ കൂടി അദ്ദേഹത്തെ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതായുള്ള വിവരം ഇന്നലെ സ്ഥിരീകരിക്കാന്‍ തയാറാകാതിരുന്ന മന്ത്രി പിന്നീട് തന്റെ ഫേസ് ബുക്ക് പേജിലൂടെ സത്യമേ ജയിക്കു. സത്യം മാത്രം.ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.