വിഴിഞ്ഞം തുറമുഖ പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കി: മന്ത്രി മേഴ്സിക്കുട്ടിയമ്മ
കടൽ കയറ്റം പ്രതിരോധിക്കാനുള്ള പ്രവർത്തികളും സമാന്തരമായി ചെയ്യുകയാണ് ഏക പോംവഴിയെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി വൻതോതിൽ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കിയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. വൻ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം മേഖലയിൽ കടലേറ്റം രൂക്ഷമായി.
600 മീറ്റർ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടർ നിർമ്മാണം പൂർത്തിയായപ്പോൾ തന്നെ കടൽക്ഷോഭം കൂടി. കടൽ കയറ്റം പ്രതിരോധിക്കാനുള്ള പ്രവർത്തികളും സമാന്തരമായി ചെയ്യുകയാണ് ഏക പോംവഴിയെന്നും മന്ത്രി വ്യക്തമാക്കി.