സൗജന്യ റേഷൻ ഈമാസം മുഴുവനും വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി
നിശ്ചയിച്ച സമയത്ത് വാങ്ങാൻ കഴിയാത്തവർക്ക് ഈ മാസം 20ന് ശേഷവും വാങ്ങാം.
തിരുവനന്തപുരം: കൊറോണ രോഗവ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ ഈ മാസം മുഴുവനും വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. നിശ്ചയിച്ച സമയത്ത് വാങ്ങാൻ കഴിയാത്തവർക്ക് ഈ മാസം 20ന് ശേഷവും വാങ്ങാം. റേഷൻ സ്റ്റോക്ക് തീരില്ലെന്ന് മന്ത്രി അറിയിച്ചു.