നിര്‍ഭയനായ മാധ്യമപ്രവര്‍ത്തകന് ധാര്‍മ്മികമായ പിന്തുണ: ജോയ് മാത്യു
കുറച്ചു നാളായി വാര്‍ത്താ ചാനലുകള്‍ കാണാറില്ലെന്നും പക്ഷെ ഇന്ന് വീണ്ടും കണക്ഷന്‍ പുതുക്കിയെന്നും ജോയ്മാത്യു പറയുന്നു
കോഴിക്കോട്: എഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിന് പിന്തുണയുമായി നടന്‍ ജോയ് മാത്യു രംഗത്ത്. എളമരം കരീമിനെതിരെ വിമര്‍ശനം ഉന്നയിച്ചുവന്നതിന്റെ പേരില്‍ സംയുക്ത തൊഴിലാളി യൂനിയന്‍ ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിനുവിനെ അഭിനന്ദിച്ച് ജോയ്മാത്യുവിന്റെ പോസ്റ്റ്.
കുറച്ചു നാളായി വാര്‍ത്താ ചാനലുകള്‍ കാണാറില്ലെന്നും പക്ഷെ ഇന്ന് വീണ്ടും കണക്ഷന്‍ പുതുക്കിയെന്നും ജോയ്മാത്യു പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് കാണാന്‍ മാത്രമല്ല, നിര്‍ഭയനായ ഒരു മാധ്യപ്രവര്‍ത്തകന് ധാര്‍മ്മികമായ പിന്തുണ നല്കാന്‍,അദ്ദേഹം അത് അര്‍ഹിക്കുന്നുമുണ്ട് എന്നും ജോയ്മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിര്‍ഭയനു പിന്തുണ
——————–
കുറച്ചുകാലമായി വാര്‍ത്താ ചാനലുകള്‍ ഒന്നും കാണാറില്ലായിരുന്നു. പത്രങ്ങളും ഓണ്‍ലൈനും ആവശ്യത്തിലധികം വാര്‍ത്തകള്‍ തരുന്നുമുണ്ടല്ലോ, അതിനാല്‍ കണക്ഷനും കട്ട് ചെയ്തു. പക്ഷെ ഇന്ന് വീണ്ടും ഞാന്‍ കണക്ഷന്‍ പുതുക്കി, ഏഷ്യാനെറ്റ് ന്യൂസ് കാണാന്‍ മാത്രമല്ല, നിര്‍ഭയനായ ഒരു മാധ്യപ്രവര്‍ത്തകന് ധാര്‍മ്മികമായ പിന്തുണ നല്കാന്‍,അദ്ദേഹം അത് അര്‍ഹിക്കുന്നുമുണ്ട്.