സംസ്ഥാനത്ത് 94 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം
ഇന്ന് പോസിറ്റീവായതിൽ 47 പേർ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്. പേർ വിദേശത്തു നിന്നും 37 പേർ സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് എത്തിയത്. 7 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതുവരെയുള്ളതിൽ ഉയർന്ന നിരക്കാണിത്. 39 പേര് രോഗമുക്തി നേടി.
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാൾ, അബുദാബിയിൽ നിന്ന് എത്തിയ മലപ്പുറം എടപ്പാൾ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യർ എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മൂനാക്ഷിയമ്മാൾ ഇന്നലെയാണ് മരിച്ചത്. ഷബ്നാസും സേവ്യറും രണ്ട് ദിവസം മുമ്പും മരിച്ചു. മരണശേഷമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കാസർകോട്- 12, കണ്ണൂർ-6, വയനാട്-2, കോഴിക്കോട്-10, മലപ്പുറം-8, പാലക്കാട്-7, തൃശ്ശൂർ-4, എറണാകുളം-2, കോട്ടയം-5, പത്തനംതിട്ട-14, ആലപ്പുഴ-8, കൊല്ലം-11, തിരുവനന്തപുരം-5 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്.
ഇന്ന് പോസിറ്റീവായതിൽ 47 പേര് വിദേശത്ത് നിന്നും (കുവൈറ്റ്-28, യു.എ.ഇ.-12, റഷ്യ-3, ഖത്തര്‍-1, സൗദി അറേബ്യ-1, മാലിദ്വീപ്-1, താജിക്കിസ്ഥാന്‍-1) 37 പേര് മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-23, തമിഴ്നാട്-8, ഡല്‍ഹി-3, ഗുജറാത്ത്-2, രാജസ്ഥാന്-1) നിന്നും വന്നതാണ്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കോഴിക്കോട്-2, മലപ്പുറം-2, തൃശൂര്‍-2 കാസര്‍ഗോഡ്-1) രോഗം സ്ഥിരീകരിച്ചത്.
ഇന്ന് പുതുതായി 9 ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മുന്‍സിപ്പാലിറ്റി, തില്ലങ്കരി, ആന്തൂര്‍ മുന്‍സിപ്പാലിറ്റി, ശ്രീകണ്ഠാപുരം, കൊല്ലം ജില്ലയിലെ അഞ്ചല്‍, ഏരൂര്‍, കടക്കല്‍, പാലക്കാട് ജില്ലയിലെ കൊപ്പം, എലപ്പുള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 124 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
പാലക്കാട് ജില്ലയില്‍ നിന്നുള്ള 13 പേരുടെയും (ഒരു മലപ്പുറം സ്വദേശി), മലപ്പുറം ജില്ലയില്‍ നിന്നുള്ള 8 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (ഒരു കോഴിക്കോട് സ്വദേശി), കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, തൃശൂര്‍, വയനാട് ജികളില്‍ നിന്നുള്ള 2 പേരുടെയും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 884 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 690 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
എയര്‍പോര്‍ട്ട് വഴി 38,945 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,11,592 പേരും റെയില്‍വേ വഴി 14,450 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,66,608 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,065 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,68,578 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1487 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 225 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3787 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 76,383 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 72,139 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 18,146 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15,264 സാമ്പിളുകള്‍ നെഗറ്റീവ് ആയി.