നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച അഞ്ചുലക്ഷത്തിലധികം വിലവരുന്ന ഇരുമ്പ് സ്‌ക്രാപ്പ് പിടികൂടി
ചെര്‍പുളശ്ശേരിയില്‍നിന്നും മലപ്പുറത്തുനിന്നും കൊപ്പത്തേക്ക് മൂന്നുലോറികളിലായി കൊണ്ടുപോയിരുന്ന ഇരുമ്പ് സ്‌ക്രാപ്പ് ആണ് പുലാമന്തോളില്‍ പിടികൂടിയത്.
പെരിന്തല്‍മണ്ണ: നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന ഇരുമ്പ് സ്‌ക്രാപ്പ് സംസ്ഥാന ജിഎസ്ടി വകുപ്പ് മലപ്പുറം ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടി. ചെര്‍പുളശ്ശേരിയില്‍നിന്നും മലപ്പുറത്തുനിന്നും കൊപ്പത്തേക്ക് മൂന്നുലോറികളിലായി കൊണ്ടുപോയിരുന്ന ഇരുമ്പ് സ്‌ക്രാപ്പ് ആണ് പുലാമന്തോളില്‍ പിടികൂടിയത്. പരിശോധനാ സമയത്ത് മതിയായ രേഖകളുണ്ടായിരുന്നില്ല.
നികുതിയും പിഴയുമായി 1,75,000 രൂപ ഈടാക്കി സ്‌ക്രാപ്പ് ഉടമകള്‍ക്ക് വിട്ടുകൊടുത്തു. ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം ജോയിന്റ് കമ്മീഷണര്‍ ഫിറോസ് കാട്ടില്‍, ഡെപ്യൂട്ടി കമ്മീഷണര്‍ കെ മുഹമ്മദ് സലിം എന്നിവരുടെ നിര്‍ദേശപ്രകാരം സ്റ്റേറ്റ് ടാക്‌സ് ഓഫിസര്‍ (ഇന്റലിജന്‍സ്) സുഹൈല്‍ ബാബു, അസിസ്റ്റന്റ് ടാക്‌സ് ഓഫിസര്‍മാരായ എ നാസര്‍, ടി എം ബൈജു, ഡ്രൈവര്‍ റെക്‌സന്‍ കോരയ എന്നിവര്‍ ചേര്‍ന്നാണ് സ്‌ക്രാപ്പ് പിടികൂടിയത്.