സിഒടി നസീറിനെതിരായ വധശ്രമം സിപിഎം അക്രമ പാത വെടിയില്ലെന്നതിന്റെ തെളിവ്; മുല്ലപ്പള്ളി രാമചന്ദ്രന്‍
വടകര: അക്രമത്തിന്റെ പാതവെടിയാന്‍ സിപിഎം തയ്യാറല്ലെന്ന ഉറച്ച നിലപാട് വ്യക്തമാക്കുന്നതാണ് വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സിഒടി നസീറിനെ നിഷ്ഠൂരവും ക്രൂരവുമായ രീതിയില്‍ കൊലപ്പെടുത്താനുള്ള ശ്രമമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
സിപിഎമ്മിന്റെ തെറ്റായ ചെയ്തികള്‍ തുറന്നുകാട്ടിയതിന്റെ പേരിലാണ് ടിപി ന്ദ്രശേഖരനേയും സിപിഎം കൊലപ്പെടുത്തിയത്. അതേപാത പിന്തുടര്‍ന്നതിനാലാണ് സിഒടി നസീറിനേയും വധിക്കാനും സിപിഎം നേതൃത്വം തയ്യാറായത്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ ശക്തമായി തുറന്നുകാട്ടിയ നേതാവാണ് മുന്‍ ഡിവൈഎഫ്‌ഐ നേതാവായ സിഒടി നസീര്‍. പരിശീലനം ലഭിച്ച സിപിഎം ഗുണ്ടകളാണ് ഇതിന് പിന്നില്‍. മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും വടകര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയുടെയും അറിവോടെയാണ് ഈ അക്രമം.
സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ചവരെയും വധശ്രമം ആസുത്രണം ചെയ്തവരെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.