രമ്യ ഹരിദാസിന് കാര്‍ വാങ്ങാന്‍ പിരിവ് നടത്തുന്നത് ശരിയല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍
പാലക്കാട്: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവ് നടത്തുന്നത് ശരിയായ ഏര്‍പാടല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എംപിമാര്‍ക്ക് വാഹനം വാങ്ങാന്‍ പലിശ രഹിത വാഹനവായ്പ ലഭിക്കുമെന്നും അതിനു ശ്രമിച്ചാല്‍ മതിയെന്നും മുല്ലപ്പള്ളി പറഞ്ഞു. എംപിയെന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവന്‍സും ലഭിക്കുമ്പോള്‍ പണം പിരിച്ച് വാഹനം വാങ്ങുന്നതെന്തിനാണെന്ന ചോദ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. എംപിയെന്ന നിലയില്‍ സെക്രട്ടറി, സ്റ്റാഫ്, ഓഫിസ് അലവന്‍സ് എന്നിവ ലഭിക്കും. വിമാന, ട്രെയിന്‍യാത്ര സൗജന്യമാണ്. പാര്‍ലമെന്റ് കൂടുമ്പാള്‍ ബത്തയും ലഭിക്കും. എംപിക്ക് അപേക്ഷിച്ചാലുടന്‍ പലിശ രഹിത വാഹനവായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ട്. ഈ സൗകര്യമുണ്ടായിട്ടും നാട്ടുകാരില്‍നിന്ന് പണം പിരിച്ച് വാഹനം വാങ്ങുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. ഇതിനു പിന്നാലെയാണ് വിമര്‍ശനം ഉന്നയിച്ച് മുല്ലപ്പള്ളിയും രംഗത്ത് വന്നത്.
എന്നാല്‍ അലത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവിനെ ന്യായീകരിച്ച് എംപി രമ്യാ ഹരിദാസ് രംഗത്ത് വന്നിരുന്നു. ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ് ഇതെന്നും അത് വാങ്ങുന്നതില്‍ തനിക്ക് അഭിമാനം മാത്രമേ ഉള്ളുവെന്നും രമ്യ പറഞ്ഞിരുന്നു