മുത്തൂറ്റ് ഫിനാന്‍സ് സമരം: സി ഐ ടിയുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്കെതിരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. തൊഴില്‍ പ്രശ്നം പരിഹരിക്കേണ്ടത് ഈ രീതിയിലാണോ എന്ന് ഹൈക്കോടതി ചോദിച്ചു. മധ്യസ്ഥ ചര്‍ച്ച ഒരാഴ്ചത്തേക്ക് നീട്ടിവെയ്ക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി പറഞ്ഞിട്ട് മതി ഇനി ചര്‍ച്ചയെന്നും ഹൈക്കോടതി വ്യക്തമാക്കി. സിഐടിയു പോലൊരു തൊഴിലാളി സംഘടന ഈ രീതിയില്‍ അല്ല പെരുമാറേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് സിഐടിയു നടത്തുന്ന സമരത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്കെതിരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് വിമര്‍ശനം. തൊഴില്‍ പ്രശ്നം പരിഹരിക്കേണ്ടത് ഈ രീതിയിലാണോ എന്ന് ഹൈക്കോടതി ചോദിച്ചു. മധ്യസ്ഥ ചര്‍ച്ച ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതി പറഞ്ഞിട്ട് മതി ഇനി ചര്‍ച്ചയെന്നും ഹൈക്കോടതി വ്യക്തമാക്കി. സിഐടിയു പോലൊരു തൊഴിലാളി സംഘടന ഈ രീതിയില്‍ അല്ല പെരുമാറേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം മധ്യസ്ഥ ചര്‍ച്ചകളുമായി മുന്നോട്ട് പോകണമെന്ന് സിഐടിയു കോടതിയെ അറിയിച്ചു. അക്രമസംഭവങ്ങളെ അപലപിക്കുന്നതായും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സിഐടിയുവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.മുത്തൂറ്റ് കട്ടപ്പന ശാഖ മാനേജര്‍ അനിത ഗോപാലിന്റെ തലയിലൂടെ കഴിഞ്ഞ ദിവസം സിഐടിയു പ്രവര്‍ത്തകര്‍ മീന്‍വെള്ളം ഒഴിച്ചതായി ആരോപണമുണ്ടായിരുന്നു.