മുത്തൂറ്റ് സമരം ഒത്തു തീര്‍ക്കാന്‍ ഹൈക്കോടതി നിരീക്ഷകനെ നിയോഗിച്ചു

ഹൈക്കോടതി അഭിഭാഷകന്‍ ലിജി ജെ വടക്കേടം ആണ് നിരീക്ഷകന്‍ .നിരീക്ഷകന്‍ സമയബന്ധിതമായി റിപോര്‍ട്‌നല്‍കണം .എറണാകുളം ഗസ്റ്റ് ഹൗസില്‍ ശനിയാഴ്ച അനുരജ്ഞന നടപടി തുടങ്ങി വെയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു . മുത്തുറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും യുനിയന്‍ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കണം

Update: 2019-09-26 16:17 GMT

കൊച്ചി: മുത്തുറ്റ് ഫിനാന്‍സി ലെ സമരം ഒത്ത് തീര്‍ക്കാന്‍ ഹൈക്കോടതിയിലെ ഇടപെടല്‍ .പ്രശ്‌നം പരിഹാരത്തിന് അനുരജ്ഞനവഴി തേടാന്‍ ഹൈക്കോടതി നിരീക്ഷകനെ വെച്ചു.ഹൈക്കോടതി അഭിഭാഷകന്‍ ലിജി ജെ വടക്കേടം ആണ് നിരീക്ഷകന്‍ .നിരീക്ഷകന്‍ സമയബന്ധിതമായി റിപോര്‍ട്‌നല്‍കണം .എറണാകുളം ഗസ്റ്റ് ഹൗസില്‍ ശനിയാഴ്ച അനുരജ്ഞന നടപടി തുടങ്ങി വെയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു .

മുത്തുറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും യുനിയന്‍ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കണം .മുത്തുറ്റ് ഫിനാന്‍സ് ചെയര്‍മാനോ ,മാനേജിംഗ് ഡയറക്ടറോ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന യുനിയന്റെ ആവശ്യം കോടതി തള്ളി .ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ അനുരജ്ഞന ചര്‍ച്ച നിക്ഷ്പക്ഷമായി നടത്തണമെന്നും കമ്പനിക്ക് നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത് .കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട ്‌സി ഐ ടി യു വിന്റ നേതൃത്വത്തിലാണ് മുത്തുറ്റിലെ സമരം 

Tags:    

Similar News