'റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹത'; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്ന് കുടുംബം
യൂട്യൂബറായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരേ കാക്കൂർ പോലിസ് കേസെടുത്തിരുന്നു.
കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹത. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതിലൂടെ ദുരൂഹത നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി കുടുംബം പറയുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് ആർഡിയ്ക്ക് പോലിസ് അപേക്ഷ നൽകിയിട്ടുണ്ട്.
യൂട്യൂബറായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരേ കാക്കൂർ പോലിസ് കേസെടുത്തിരുന്നു. മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബയ് ജാഹിലിയയിലെ ഫ്‌ളാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസികവും ശാരീരികവുമായ പീഡനം റിഫയുടെ മരണത്തിന് കാരണമായതായി കാക്കൂർ പോലിസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.