അടിയന്തിരാവസ്ഥാ തടവുകാരന്‍ എന്‍എ ഫ്രാന്‍സിസ് അന്തരിച്ചു

Update: 2019-06-20 08:58 GMT

തൃശൂര്‍: അടിയന്തരാവസ്ഥാ തടവുകാരനും സിപിഐ (എംഎല്‍) പ്രവര്‍ത്തകനുമായിരുന്ന കരൂര്‍ എന്‍ എ ഫ്രാന്‍സിസ് ഞര്‍ളേലി(74) അന്തരിച്ചു. സംസ്‌കാരം വെള്ളി ഉച്ചതിരിഞ്ഞ് 3.30ന്.

അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് 1975 സപ്തംബറില്‍ അറസ്റ്റ് ചെയ്യപ്പെടുകയും രണ്ട് മാസത്തോളം തൃശൂര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിക്കുശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസ തടവുകാരനാക്കപ്പെടുകയും ചെയ്തു. 1977 മാര്‍ച്ച് 24ന് അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷമാണ് ഫ്രാന്‍സിസ് ജയില്‍ മോചിതനായത്. 

Tags:    

Similar News