ഫാത്തിമ തെഹ്‍ലിയയുടെ അച്ചടക്കലംഘനം എന്തെന്ന് പറയണം: വിമർശിച്ച് നജ്മ തബ്ഷീറ

ഹരിതയ്ക്കു പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയിൽ അതൃപ്തിയുണ്ടെന്ന് ഫാത്തിമ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Update: 2021-09-13 17:11 GMT

കോഴിക്കോട്: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ ഫാത്തിമ തെഹ്‍ലിയയെ മുസ്‌ലീം ലീഗ് നീക്കിയതിനെ വിമര്‍ശിച്ച് ഹരിത മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ. ഫാത്തിമ നടത്തിയ അച്ചടക്ക ലംഘനം എന്തെന്നു വ്യക്തമാക്കണമെന്നും സ്ത്രീത്വത്തെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്നു പറയുന്നതാണോ തെറ്റെന്നും തബ്ഷീറ ചോദിച്ചു.

ഹരിതയ്ക്കു പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയിൽ അതൃപ്തിയുണ്ടെന്ന് ഫാത്തിമ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ, കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്നു പറഞ്ഞാണ് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്. 

Similar News