നെടുമങ്ങാട് പോലിസ് സ്റ്റേഷന്‍ ആക്രമണം: ഒരു ആര്‍എസ്എസ്സുകാരന്‍കൂടി പിടിയില്‍
നെടുമങ്ങാട് പുലിപ്പാറ സ്വദേശി ശ്രീജിത്തിനെയാണ് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും നെടുമങ്ങാട് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്. നേരത്തെ സംഭവത്തിലെ മുഖ്യപ്രതിയും ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരകുമായ ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണിനെയും അറസ്റ്റുചെയ്തിരുന്നു.
തിരുവനന്തപുരം: സുപ്രിംകോടതി വിധിക്കെതിരേ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ നെടുമങ്ങാട് പോലിസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍കൂടി അറസ്റ്റിലായി. നെടുമങ്ങാട് പുലിപ്പാറ സ്വദേശി ശ്രീജിത്തിനെയാണ് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും നെടുമങ്ങാട് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്. നേരത്തെ സംഭവത്തിലെ മുഖ്യപ്രതിയും ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരകുമായ ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണിനെയും അറസ്റ്റുചെയ്തിരുന്നു.
വിവിധ ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഏതാനും ദിവസങ്ങളായി തിരുവനന്തപുരം ജില്ലയിലുണ്ടെന്ന് രഹസ്യവിവരം കിട്ടിയിരുന്നതായി പോലിസ് പറഞ്ഞു. ഞായറാഴ്ച സംസ്ഥാനം വിടുക എന്ന ലക്ഷ്യത്തില്‍ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുമ്പോഴായിരുന്നു അറസ്റ്റ്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരി മൂന്നിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ചാണ് ആര്‍എസ്എസ്, ബിജെപി അക്രമികള്‍ ബോംബേറ് ഉള്‍പ്പടെ ആക്രമണപരമ്പരകള്‍ സൃഷ്ടിച്ചത്. അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെടുമങ്ങാട് പോാലിസ് സ്‌റ്റേഷനിലേയ്ക്ക് ബോംബുകള്‍ വലിച്ചെറിത്. ഉഗ്രസ്‌ഫോടന ശേഷിയുള്ള ആറു ബോംബുകളാണ് എറിഞ്ഞത്. പോലിസുകാരുള്‍പ്പടെ പലരുടെയും ജീവന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പ്രവീണും സഹായികളും സ്‌റ്റേഷനിലേക്കു ബോംബുകള്‍ വലിച്ചെറിയുന്നത് പതിഞ്ഞിരുന്നു. പ്രവീണ്‍ നിരവധി സമാന കേസുകളിലും മറ്റു ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നും ബോംബുനിര്‍മാണത്തില്‍ വിദഗ്ധനാണെന്നും പോലിസ് പറഞ്ഞു. 2017 ജൂണ്‍ മുതല്‍ ആര്‍എസ്എസ് കാര്യവാഹക് ആയി ചുമതലയേറ്റ് നെടുമങ്ങാട് തങ്ങി പ്രവര്‍ത്തിക്കുകയാണ്. ഏതാനും മാസംമുമ്പ് വാളിക്കോട് പ്രവര്‍ത്തിക്കുന്ന എംഎച്ച് വെജിറ്റബിള്‍സ് ഉടമയെ ആക്രമിച്ച് തലതകര്‍ത്ത് മൃതപ്രായനാക്കിയതും താനാണെന്ന് ചോദ്യംചെയ്യലില്‍ പ്രവീണ്‍ പോലിസിനോടു സമ്മതിച്ചു. കൊലക്കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ പ്രതിയുടെ പേരില്‍ നൂറനാട്, അടൂര്, ആലപ്പുഴ, മുല്ലപ്പള്ളി, നെടുമങ്ങാട് മേഖലകളിലുണ്ട്.