നെടുമ്പാശേരി വിമാനത്താവളത്തില്‍ 2019 ല്‍ കസ്റ്റംസ് പിടികൂടിയത് സ്വര്‍ണം അടക്കം 67.35 കോടി രൂപയുടെ സാധനങ്ങള്‍
വിവിധ കേസുകളിലായി 68 പേരേ അറസ്റ്റ് ചെയ്തു.പിടികൂടിയതില്‍ 67 ശതമാനവും സ്വര്‍ണ്ണമാണ്.പന്ത്രണ്ട് മാസത്തിനിടയില്‍ 131 കിലോ സ്വര്‍ണ്ണം പിടിച്ചു .ഇതിന്റെ വില 45.26 കോടി രൂപയാണ്.അഞ്ച് കോടി വിലമതിക്കുന്ന 4.6 കിലോഗ്രാം ഹാഷിഷും പിടിച്ചിട്ടുണ്ട് മയക്കുമരുന്ന് കള്ളകടത്തില്‍ കുടങ്ങിയവരില്‍ 90 ശതമാനവും വിദേശ പൗരന്‍മാരാണ് .61 ലക്ഷം രൂപ വിലയുള്ള 1526 കാര്‍ട്ടന്‍ വിദേശ നിര്‍മ്മിത സിഗരറ്റ് പിടികൂടിയിട്ടുണ്ട്
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ 2019 ല്‍ 367 കള്ളക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ അറിയിച്ചു.വിവിധ കേസുകളിലായി 68 പേരേ അറസ്റ്റ് ചെയ്തു. 67.35 കോടി രൂപ വിലമതിക്കുന്ന സാധനങ്ങളാണ് പിടികൂടിയത് കസ്റ്റംസ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പുലേല നാഗേശ്വരറാവു,കമ്മിഷണര്‍മാരായ മുഹമ്മദ് യൂസഫ്,സുമിത് കുമാര്‍,അസി.കമ്മീഷണര്‍ ഫ്രാന്‍സിസ് കോടങ്കണ്ടത്ത് എന്നിവരുടെ മേല്‍നോട്ടത്തിലാണ് കള്ളക്കടത്ത് പിടിച്ചത്.ഇവിടെ പിടികൂടിയതില്‍ 67 ശതമാനവും സ്വര്‍ണ്ണമാണ്.പന്ത്രണ്ട് മാസത്തിനിടയില്‍ 131 കിലോ സ്വര്‍ണ്ണം പിടിച്ചു .ഇതിന്റെ വില 45.26 കോടി രൂപയാണ്.അഞ്ച് കോടി വിലമതിക്കുന്ന 4.6 കിലോഗ്രാം ഹാഷിഷും പിടിച്ചിട്ടുണ്ട്
മയക്കുമരുന്ന് കള്ളകടത്തില്‍ കുടങ്ങിയവരില്‍ 90 ശതമാനവും വിദേശ പൗരന്‍മാരാണ് .61 ലക്ഷം രൂപ വിലയുള്ള 1526 കാര്‍ട്ടന്‍ വിദേശ നിര്‍മ്മിത സിഗരറ്റ് പിടികൂടിയിട്ടുണ്ട് .ഇരുപത്തിയൊന്ന് കേസുകളിലായി 3.3 കോടി രൂപയുടെ വിദേശ കറന്‍സിപിടികൂടി .ഇരുപത്തിമൂന്ന് കേസുകളിലായി 1.8 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും പിടിച്ചു .വിദേശ നാണയ വിനിമയ തട്ടിപ്പ് പിടിച്ചത് എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നേട്ടമാണ്.17 കോടി രൂപയുടെ തട്ടിപ്പാണ് നെടുമ്പാശേരിയില്‍ പിടിച്ചത് .അസിസ്റ്റന്റ് കമ്മീഷണര്‍മാരായ റോമി പൈനാടത്ത് ,വി ഹജോണ്‍,മൊയ്തീന്‍ നൈന ,പി ജി അജിത്കുമാര്‍ ,റോയി വര്‍ഗീസ്,സൂപ്രണ്ടുമാരായ ജഹാന്‍ സുധീര്‍ ബാബു ,ഷാജിത്ത് ഹുസൈന്‍ ,സരീന്‍ ജോസഫ് ,വിജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയ സംഘത്തിലുള്ളത്