നെടുമ്പാശ്ശേരിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊന്നു
തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയി (34) ആണ് കൊല്ലപ്പെട്ടത്.
കൊച്ചി: നെടുമ്പാശ്ശേരി അത്താണിയില്‍ ബാറിന് മുന്നില്‍ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തി. തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയി (34) ആണ് കൊല്ലപ്പെട്ടത്. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു കാറിലെത്തിയ സംഘം കൊലപാതകം നടത്തിയത്.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കുന്നു. കാപ്പാ നിയമപ്രകാരം എറണാകുളം ജില്ലയില്‍ വിലക്കുള്ള ബിനുവിന്റെ നേതൃത്വത്തിലാണ് ബിനോയിയെ കൊലപ്പെടുത്തിയതെന്നാണ് പോലിസിന് ലഭിച്ച വിവരം. പ്രതികള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ബിനോയിയുടെ മൃതദേഹം ആലുവ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.