പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ചുളള അവ്യക്തതകള്‍ പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാകണം: കേരള കത്തോലിക്ക മെത്രാന് സമിതി
ദില്ലിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരം കര്‍ഷകരുടെ ആശങ്കകളാണ് പ്രതിഫലിപ്പിക്കുന്നത്.കര്‍ഷക സൗഹൃദരാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ജനപ്രിയപദ്ധതികള്‍ക്ക് രൂപം കൊടുക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷക സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ അതീവ ഗൗരവത്തോടെ സര്‍ക്കാര്‍ പരിഗണിക്കണമെന്നും കെസിബിസി
കൊച്ചി: പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ചുളള അവ്യക്തതകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള കത്തോലിക്ക മെത്രാന് സമിതി(കെസിബിസി) ശൈത്യകാല സമ്മേളനം ആവശ്യപ്പെട്ടു.ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരം കര്‍ഷകരുടെ ആശങ്കകളാണ് പ്രതിഫലിപ്പിക്കുന്നത്.കര്‍ഷക സൗഹൃദരാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ജനപ്രിയപദ്ധതികള്‍ക്ക് രൂപം കൊടുക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷക സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ അതീവ ഗൗരവത്തോടെ സര്‍ക്കാര്‍ പരിഗണിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.കൃഷിയിടങ്ങളിലുള്ള വന്‍കിട കമ്പനികളുടെ ഇടപെടലുകള്‍ ഇന്ത്യയിലെ കര്‍ഷകരില്‍ 86 ശതമാനം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാഴ്ത്താന്‍ ഇടയുണ്ടെന്ന വിദഗ്ദരുടെ മുന്നറിയിപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കണം.
സാധരണക്കാരായ കര്‍ഷകരുടെ ജീവിതം തകര്‍ന്നടിയാതെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്.ഭൂരിഭാഗം വരുന്ന പാവപ്പെട്ട കര്‍ഷകരുടെ ഉപജീവന മാര്‍ഗം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കെസിബിസി സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.