നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവം: മാതാപിതാക്കളെക്കുറിച്ച് സൂചന ലഭിച്ചതായി പോലിസ്
20 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.എങ്ങനെയാണ് കുഞ്ഞിന്റെ മൃതദേഹം ഇത്തരത്തില്‍ കനാലില്‍ എത്തിയതെന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.ആശുപത്രിക്കാരുടെ പക്കല്‍ നിന്നാണോ അതോ കുഞ്ഞുമായി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും സംഭവിച്ചതാണോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു.
കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കനാലില്‍ ഒഴുകി നടന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളെ സംബന്ധിച്ച് സൂചന ലഭിച്ചതായി പോലിസ്. ഇവരെ കണ്ടെത്തുന്നതിനായി വിവരം തേടി ജില്ലയിലെ വിവിധ ആശുപത്രികള്‍ക്ക് പോലീസ് നോട്ടിസ് നല്‍കി. 20 ആഴ്്ച മാത്രം പ്രായമുള്ള ആണ്‍കുഞ്ഞാണെന്ന് പോസ്റ്റ്്മോര്‍ട്ടത്തില്‍ വ്യക്തമായെന്ന്് ഡോക്ടര്‍ പറഞ്ഞതായി പോലിസ് പറഞ്ഞു.എങ്ങനെയാണ് കുഞ്ഞിന്റെ മൃതദേഹം ഇത്തരത്തില്‍ കനാലില്‍ എത്തിയതെന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.ആശുപത്രിക്കാരുടെ പക്കല്‍ നിന്നാണോ അതോ കുഞ്ഞുമായി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും സംഭവിച്ചതാണോ എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു. പൊക്കിള്‍കൊടി നീക്കം ചെയ്യാത്ത നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
എറണാകുളം പുതുക്കലവട്ടത്ത് മാക്കാപ്പറമ്പ് തീരദേശ റോഡിന് സമീപം കനാലിനരികത്ത് കളിച്ചുക്കൊണ്ടിരുന്ന 13 വയസുകാരന്‍ അഭിഷേകാണ് ഞായറാഴ്ച മൃതദേഹം കണ്ടത്. ബക്കറ്റിനുള്ളില്‍ ഒഴുകി വരികയായിരുന്നു മൃതദേഹം.പാവയാണെന്ന് കരുതി അഭിഷേകും കൂട്ടുകാരും ചേര്‍ന്ന് ബക്കറ്റ് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു. ഇത് കണ്ട് മുതിര്‍ന്നവര്‍ എത്തി പാവയല്ല നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ എളമക്കര പോലിസില്‍ വിവരം അറിയിച്ചു. പോലിസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വളര്‍ച്ചയെത്താതെ പ്രസവം നടന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യാതെ കായലില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പോലിസ് നിഗമനം.ആശുപത്രി അധികൃതര്‍ കുഞ്ഞിനെ പുറത്തെടുത്ത ദിവസം അടയാളപ്പെടുത്തിക്കൊണ്ടുള്ള സ്ലിപ്പും ബക്കറ്റിലുണ്ടായിരുന്നു. 2020 ജനുവരി 30 എന്ന തിയതിയാണ് സ്ലിപ്പിലുള്ളത്. ഒപ്പം മാതാവിന്റെ പേരും ഇതില്‍ ഉണ്ടെന്നാണ് വിവരം. ഇത് വെച്ചുകൊണ്ടാണ് പോലിസ് ആശുപത്രികളോട് വിവരം ആരാഞ്ഞിരിക്കുന്നത്.