നവ വധുവിന്റെ മൃതദേഹം പുഴയില്‍; ദുരൂഹത
തറോല്‍ രാമന്‍ എന്ന കുട്ടന്റെ മകള്‍ ആര്യ (26)യുടെ മൃതദേഹമാണ് കടലുണ്ടി പുഴയിലെ കോട്ടക്കടവ് ഭാഗത്ത് കണ്ടെത്തിയത്.
മലപ്പുറം: വിവാഹശേഷം സ്വന്തം വീട്ടില്‍ വിരുന്നിനെത്തിയ നവ വധുവിനെ മൃതദേഹം പുഴയില്‍ കണ്ടെത്തി. തറോല്‍ രാമന്‍ എന്ന കുട്ടന്റെ മകള്‍ ആര്യ (26)യുടെ മൃതദേഹമാണ് കടലുണ്ടി പുഴയിലെ കോട്ടക്കടവ് ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. ആദ്യ വിരുന്നിനായി ശനിയാഴ്ചയാണ് ആര്യയും ഭര്‍ത്താവും സ്വന്തം വീടായ വള്ളിക്കുന്ന് നോര്‍ത്ത് പൊറാഞ്ചേരിയിലെ വീട്ടിലെത്തിയത്.
ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ആര്യ പുറത്ത് പോയതായിരുന്നു. എറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. തിരച്ചിലിനിടെ പുഴയ്ക്ക് സമീപം റോഡരില്‍ ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും നാട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന്
പുഴയില്‍ തിരച്ചില്‍ തുടരുന്നതിനിടെ ഇന്നു രാവിലെ കോട്ടക്കടവ് കാല്‍വരി ഹില്‍സിന്റെ താഴെ പുഴയോരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: റീന. സഹോദരങ്ങള്‍: ഭവ്യ, ആദിത്യ.